ജമാഅത്തെ ഇസ്​ലാമി അഖിലേന്ത്യാ അമീർ ശനിയാഴ്​ച തിരുവനന്തപുരത്ത്​

തിരുവനന്തപുരം: ആനുകാലിക സംഭവങ്ങളിൽ ജമാഅത്തെ ഇസ്ലാമിയുടെ നിലപാട് മേയ് അഞ്ചിന് വൈകീട്ട് അഞ്ചിന് പാളയം ജമാഅത്ത് കമ്യൂണിറ്റി ഹാളിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അമീർ മൗലാന ജലാലുദ്ദീൻ അൻസർ ഉമരി വിശദീകരിക്കും. ജമാഅത്തെ ഇസ്ലാമി നേതാക്കളായ മൗലാന നുസ്രത്ത് അലി, എം.കെ. അബ്ദുൽ അസീസ്, വി.ടി. അബ്ദുല്ലക്കോയ തങ്ങൾ, എച്ച്. ഷഹീർ മൗലവി തുടങ്ങിയവർ പെങ്കടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.