ഇന്ത്യയും ബഹ്റൈനും തമ്മിലെ ബന്ധം പ്രസക്തം -ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ തിരുവനന്തപുരം: ഇന്ത്യയും ബഹ്റൈനും തമ്മിലെ ബന്ധം ഇന്ന് ഏറെ പ്രസക്തമാെണന്ന് ബഹ്റൈന്‍ ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിന്‍ അബ്ദുല്ല അല്‍ ഖലീഫ. പോത്തന്‍കോട് ശാന്തിഗിരി ആശ്രമത്തില്‍ നടക്കുന്ന 19-ാമത് നവഒലി ജ്യോതിര്‍ദിനം ആഘോഷങ്ങളുടെ ഉദ്ഘാടനസമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ലക്ഷത്തോളം ഇന്ത്യക്കാര്‍ ബഹ്റൈനില്‍ ജോലിചെയ്യുന്നുണ്ട്. വ്യവസായസംരംഭങ്ങളിലും രാജ്യം ഇന്ത്യന്‍ വ്യവസായികളുമായി വളരെ അടുത്ത സൗഹൃദമാണ് നടത്തുന്നത്. കേരളത്തില്‍നിന്നുള്ള വി.കെ.എല്‍ അല്‍ നമാല്‍ ഗ്രൂപ് ചെയര്‍മാന്‍ ഡോ. വര്‍ഗീസ് കുര്യനുമായുള്ള സൗഹൃദം ഇത്തരത്തില്‍ ഒന്നാമത്തേതാണെന്നും അദ്ദേഹം പറഞ്ഞു. രാവിലെ ആശ്രമത്തിലെത്തിയ ബഹ്റൈന്‍ ഉപപ്രധാനമന്ത്രിക്ക് സി.ആര്‍.പി.എഫ് ഔദ്യോഗിക ആദരവ് നല്‍കി. അതിനുശേഷം ആശ്രമ താമര പര്‍ണശാലയില്‍ പുഷ്പാര്‍ച്ചന നടത്തുകയും ഗുരുസ്ഥാനീയരുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങുമായി പ്രത്യേക കൂടിക്കാഴ്ച കഴിഞ്ഞാണ് ഉദ്ഘാടനവേദിയിലെത്തിയത്. സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.