യൂനിഫോം തയാറാക്കിയത് 48 നിറങ്ങളിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകളിലെ ഒന്നുമുതല്‍ ഏഴുവരെ ക്ലാസുകളില്‍ പഠിക്കുന്ന നാലരലക്ഷം കുട്ടികള്‍ക്ക് കൈത്തറി . രണ്ടുജോടി വീതം യൂനിഫോമിന് 23 ലക്ഷം മീറ്റര്‍ തുണി വേണ്ടിവന്നു. ഹാൻറക്‌സ്, ഹാന്‍വീവ് എന്നിവയുടെ നേതൃത്വത്തിലാണ് തുണി തയാറാക്കിയത്. 163 ഉപജില്ലാ വിദ്യാഭ്യാസ ഓഫിസുകളിലും തുണി എത്തിച്ചു. ഈ അധ്യയനവര്‍ഷം 3701 സ്‌കൂളുകളിലാണ് സൗജന്യ സ്‌കൂള്‍ യൂനിഫോം വിതരണം ചെയ്യുന്നത്. സ്‌കൂള്‍ തുറക്കുന്നതിനുമുമ്പ് യൂനിഫോം വിതരണം നടത്തുക എന്ന ലക്ഷ്യത്തോടെ 2017 ജൂണില്‍തന്നെ ആരംഭിച്ച നെയ്ത്ത്, അനുബന്ധ ജോലികള്‍ ജനുവരിയില്‍ പൂര്‍ത്തിയായി. 3950 നെയ്ത്തുകാരുടെയും ഇരട്ടിയോളം അനുബന്ധ തൊഴിലാളികളുടെയും സേവനം ഇതിനായി ലഭ്യമാക്കി. നെയ്ത്തുകാര്‍ക്ക് കൂലിയിനത്തില്‍ മുപ്പതു കോടിയിലധികം രൂപ നല്‍കി. ഈ വര്‍ഷം പദ്ധതിക്ക് അറുപത്തി മൂന്നുകോടി രൂപ ചെലവായി. കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എന്‍.എച്ച്.ഡി.സി മുഖേനയാണ് നൂല്‍ വിതരണംചെയ്തത്. നൂലി​െൻറയും ഉൽപാദിപ്പിച്ച തുണിയുടെയും ഗുണമേന്മ പരിശോധിക്കുന്നതിന് പ്രത്യേകം പരിശോധനകള്‍ വിവിധഘട്ടങ്ങളിലായി നടത്തി. ആദ്യ ഘട്ടത്തില്‍ 2929 നെയ്ത്തുകാരായിരുന്നത് ഇപ്പോള്‍ നാലായിരത്തിലധികമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.