വനിതാ കമീഷൻ ഇടപെട്ടു, പ്രസവാവധിക്ക് ശേഷം നിഷേധിക്കപ്പെട്ട ജോലി യുവതിക്ക് തിരികെലഭിച്ചു

തിരുവനന്തപുരം: പ്രസവാവധിക്ക് ശേഷം നഴ്സിങ് ജോലി നിഷേധിക്കപ്പെട്ട യുവതിക്ക് വനിതാ കമീഷൻ ഇടപെടലിനെ തുടർന്ന് തിരികെ പ്രവേശനം ലഭിച്ചു. പ്രസവാവധി കാലത്തെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാനും തീരുമാനമായി. വനിതാ കമീഷൻ അംഗം ഇ.എം. രാധയുടെ നിർദേശത്തെ തുടർന്നാണ് യുവതിക്ക് അനുകൂലമായ തീരുമാനമുണ്ടായത്. യുവതി ജോലിയിൽ പുനഃപ്രവേശിക്കുകയും ചെയ്തു. തിരുവനന്തപുരം കാരോട് പഞ്ചായത്തിന് കീഴിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പാലിയേറ്റിവ് കെയർ നഴ്സായി ജോലിചെയ്യുന്ന കാരോട് കോണത്തുവിള വീട്ടിൽ ആർ. ജോളിയാണ് പരാതിക്കാരി. നിയമാനുസൃതം അനുവദിച്ച പ്രസവാവധി കഴിഞ്ഞ് തിരികെ പ്രവേശിക്കാൻ അപേക്ഷ നൽകിയിട്ടും പഞ്ചായത്ത് സെക്രട്ടറിയും മെഡിക്കൽ ഓഫിസറും ജോലിയിൽ പ്രവേശിക്കുന്നത് നിഷേധിക്കുകയായിരുെന്നന്നായിരുന്നു പരാതി. പാലിയേറ്റിവ് നഴ്സുമാർക്ക് പ്രസവാവധി കാലത്ത് നിയമാനുസൃതമുള്ള ശമ്പളവും തുടർന്ന് ജോലിയിൽ പുനഃപ്രവേശിക്കുന്നതിനുള്ള അവകാശവും സർക്കാർ ഉത്തരവ് പ്രകാരം നിലവിലുണ്ട്. ഈ ഉത്തരവ് നിലവിലിരിക്കെ അനാവശ്യവാദങ്ങൾ ഉന്നയിച്ച് ജോലിയിൽ പ്രവേശിക്കുന്നത് തടയുകയായിരുന്നു. സ്ത്രീ എന്ന നിലയിലുള്ള ത​െൻറ അവകാശം നിഷേധിക്കുകയും പ്രസവിക്കുന്നത് തെറ്റായിപ്പോയി എന്ന രീതിയിൽ ത​െൻറ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു. വികലാംഗനായ ഭർത്താവും വൃദ്ധരായ മാതാപിതാക്കളും അടങ്ങുന്ന കുടുംബത്തിന് ഇക്കാരണത്താൽ ഏറെ ദുരിതങ്ങൾ അനുഭവിക്കേണ്ടിവെന്നന്നും പരാതിയിലുണ്ട്. പരാതിക്കാരിയെയും എതിർകക്ഷികളെയും കമീഷൻ ആസ്ഥാനത്ത് വിളിപ്പിച്ചിരുന്നു. തുടർന്നാണ് യുവതിക്ക് അനുകൂലമായ തീരുമാനമുണ്ടായത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.