മുസ്ലിം യുവാക്കളെ മാത്രം ജയിലിലടക്കുന്നത് അന്യായം -പി. രാമഭദ്രൻ കൊല്ലം: കഠ്വ സംഭവത്തെത്തുടർന്നുണ്ടായ ഹർത്താലിെൻറ പേരിൽ മുസ്ലിം യുവാക്കളെ മാത്രം തിരഞ്ഞുപിടിച്ച് ജയിലിലടക്കുന്നത് അന്യായമാണെന്ന് കേരള ദലിത് ഫെഡറേഷൻ (കെ.ഡി.എഫ്) സംസ്ഥാന പ്രസിഡൻറ് പി. രാമഭദ്രൻ പ്രസ്താവനയിൽ പറഞ്ഞു. ഗുരുതര ജനകീയ പ്രശ്നങ്ങൾ വന്നാൽ രാഷ്ട്രീയക്കാരെൻറ ഉത്തരവ് കാത്തുനിൽക്കാതെ ജനങ്ങൾ പ്രതിഷേധവുമായി നിരത്തിലിറങ്ങുമെന്നതിെൻറ ശക്തമായ തെളിവാണ് കഴിഞ്ഞ ഹർത്താൽ. പ്രതിഷേധിക്കാനുള്ള അവകാശം ജനാധിപത്യപരമാണ്. എല്ലാ മതക്കാരും വിവിധ രാഷ്ട്രീയ പാർട്ടികളിൽ വിശ്വസിക്കുന്നവരും തെരുവിലിറങ്ങി ഹർത്താലിെൻറ വിജയത്തിനുവേണ്ടി പ്രവർത്തിച്ചപ്പോൾ മുസ്ലിം യുവാക്കളെ മാത്രം തിരഞ്ഞുപിടിച്ച് കുറ്റവാളികളാക്കുന്നത് നീതീകരിക്കാൻ കഴിയാത്തതാണെന്നും പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.