ഇൻറർനെറ്റ്​ തകരാർ: ഇ^പോസ് സംവിധാനം ഫലപ്രദമാകുന്നില്ല

ഇൻറർനെറ്റ് തകരാർ: ഇ-പോസ് സംവിധാനം ഫലപ്രദമാകുന്നില്ല പത്തനാപുരം: റേഷൻ വ്യാപാരത്തിലെ ക്രമക്കേടുകളും റേഷൻ കാർഡി​െൻറ ദുരുപയോഗവും തടയുന്നതിനും ഭക്ഷ്യ സുരക്ഷക്കുമായി ആവിഷ്കരിച്ച ഇ-പോസ് സംവിധാനം ഫലപ്രദമാകുന്നില്ല. ഇൻറര്‍നെറ്റ് കണക്ഷൻ വഴിയാണ് യന്ത്രസംവിധാനം പ്രവർത്തി‍ക്കുന്നത്. മിക്ക സ്ഥലങ്ങളിലും ഇൻറര്‍നെറ്റ് സർവിസ് കിട്ടാതാകുമ്പോൾ റേഷൻ വിതരണം നടക്കാതെ വരുകയാണ്. നെറ്റ് കണക്ഷൻ ലഭിക്കാത്തതി​െൻറ പേരിൽ പലപ്പോഴും സാധനങ്ങൾ വാങ്ങാനെത്തുന്നവർ മണിക്കൂറുകൾ കാത്ത് നിൽക്കേണ്ടിവരുന്നുണ്ട്. ചില റേഷൻ കടകളിലെ വ്യാപാരികൾക്കോ സഹായികൾക്കോ മെഷീൻ പ്രവർത്തനരീതി പരിചയമില്ലെന്നും ആക്ഷേപമുണ്ട്. മെഷീനിൽ കാർഡിലെ അംഗങ്ങളുടെ കൈവിരൽ പതിച്ചാണ് റേഷൻ വിഹിതം നൽകുന്നത്. ചിലരുടെ വിരലടയാളം പതിയാത്തതു കാരണം റേഷൻ ലഭിക്കുന്നിെല്ലന്ന പരാതിയും നിരവധിയാണ്. ഉൾപ്രദേശങ്ങളിലുള്ളവരാണ് ഏറെ ബുദ്ധിമുട്ടുന്നത്. അതത് റേഷൻ വിഹിതം ആഴ്ചകളിൽ വാങ്ങിയില്ലെങ്കിൽ പിന്നെ ലഭിക്കില്ലെന്നതും ഉപഭോക്താക്കളെ വലക്കുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.