സ്കൂട്ടർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവതി മരിച്ചു

കൊട്ടാരക്കര: സ്കൂട്ടർ നിയന്ത്രണംവിട്ട് മരത്തിലിടിച്ച് യുവതി മരിച്ചു. കൊട്ടാരക്കര ഉമ്മന്നൂർ കാക്കത്താനത്ത് കൊച്ചുവിള പുത്തൻ വീട്ടിൽ അനിലി​െൻറ ഭാര്യ മണിയാണ് (35) മരിച്ചത്. ഞായറാഴ്ച വൈകീട്ട് അഞ്ചോടെയാണ് അപകടം. സ്കൂട്ടർ ഓടിക്കാൻ പരിശീലിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട് സമീപത്തെ റബർ മരത്തിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതര പരിക്കേറ്റ യുവതിയെ കൊട്ടാരക്കര താലൂക്കാശുപത്രയിൽ എത്തിച്ചെങ്കിലും മരിച്ചു. ശമ്പളം ലഭിച്ചില്ല: അച്ചൻകോവിലിൽ ആദിവാസി വാച്ചർ ജീവനൊടുക്കി പുനലൂർ: മാസങ്ങളായി വനംവകുപ്പിൽനിന്ന് ശമ്പളം കിട്ടാതെ ജീവിതം ദുരിതത്തിലായ ആദിവാസി വാച്ചർ വനത്തിൽ ജീവനൊടുക്കി. അച്ചൻകോവിൽ മുതലത്തോട് ആദിവാസി കോളനിയിൽ ശശിയാണ് (40) മരിച്ചത്. അച്ചൻകോവിൽ ജങ്ഷനിൽനിന്ന് 35 കിലോമീറ്റർ ഉൾവനത്തിൽ മരത്തിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കുകായിരുന്നു. അച്ചൻകോവിൽ വനംഡിവിഷനിലെ കല്ലാർ റേഞ്ചിലെ താൽക്കാലിക വാച്ചറായി ജോലി ചെയ്തുവരുകയാണ്. ശമ്പളം ലഭിക്കാത്തതിനാൽ വീട്ടുസാധനങ്ങളും മറ്റും വാങ്ങിയ ഇനത്തിൽ പലകടകളിലും ശശിക്ക് വലിയ തുക കടമായി. ശമ്പളം ലഭിക്കാനായി കഴിഞ്ഞ ദിവസങ്ങളിൽ പലതവണ ഡിവിഷൻ ഓഫിസിലും റേഞ്ച് ഒാഫിസിലും കയറിയിറങ്ങിയിട്ടും ഫലമുണ്ടായില്ല. പണം ലഭിക്കാത്തത് സംബന്ധിച്ച് ആര്യങ്കാവ് പഞ്ചായത്ത് പ്രസിഡൻറും അച്ചൻകോവിൽ സ്വദേശിയുമായ സി. സുരേഷ്ബാബുവിനോടും ശശി പരാതി പറഞ്ഞിരുന്നു. പ്രസിഡൻറ് വനപാലകരുമായി ബന്ധപ്പെട്ടെങ്കിലും ശമ്പളം കൊടുക്കാൻ അധികൃതർ കൂട്ടാക്കിയില്ല. ഞായറാഴ്ച ഉച്ചക്കും ശശി ഡിവിഷൻ ഓഫിസിലെത്തി ഉദ്യോഗസ്ഥരെ കണ്ട് ശമ്പളം ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി വാക്കേറ്റവും ഉണ്ടായി. ഇതിനുശേഷം ഭാര്യ ഷൈലജയുമൊത്ത് വനവിഭവങ്ങൾ ശേഖരിക്കാനെന്ന് പറഞ്ഞ് വനത്തിലേക്ക് പോയതാണ്. ഉൾവനത്തിൽ എത്തിയ ശേഷം ഇരുവരും രണ്ടായി പിരിഞ്ഞു വനവിഭവം ശേഖരിക്കാൻ പോയി. ഭാര്യ തിരിച്ചുവന്നു നോക്കുമ്പോൾ മരത്തിൽ തൂങ്ങി നിൽക്കുന്നതാണ് കണ്ടത്. സംഭവം അറിഞ്ഞ് വനപാലകരും കോന്നി പൊലീസും പൊതുപ്രവർത്തകരും തിങ്കളാഴ്ച ഉച്ചക്ക് ശേഷം ഉൾവനത്തിലേക്ക് പോയിട്ടുണ്ട്. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുമെന്ന് പൊലീസ് പറഞ്ഞു. സംഭവം സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും ഉത്തരവാദികളായ വനഅധികൃതർക്കെതിരെ നടപടിയെടുക്കണമെന്നും പഞ്ചായത്ത് പ്രസിൻറ് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.