* ബംബർ സമ്മാനം മൂന്ന് ബെഡ്റൂം ഫ്ലാറ്റ് തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ മാൾ ഒാഫ് ട്രാവൻകൂറിൽ സമ്മാനപ്പെരുമഴ. ട്രാവൻകൂർ റാഫിൾ എന്ന പേരിൽ ആറുകോടിയുടെ സമ്മാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ട്രാവൻകൂർ റാഫിൾ കൂപ്പണിെൻറ ആദ്യവിൽപന മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് ടോണി ആൻഡ് ഗൈ ഫ്രാഞ്ചൈസി ഉടമയും മുൻ മിസ് ചെന്നൈയുമായ സംയുക്ത കാർത്തികിന് നൽകി ഉദ്ഘാടനം ചെയ്തു. ഏപ്രിൽ 30 മുതൽ ഒക്ടോബർ 14വരെയാണ് ട്രാവൻകൂർ റാഫിൾ. എല്ലാദിവസവും ആഴ്ചയിലും നടക്കുന്ന നറുക്കെടുപ്പിലൂടെയാണ് വിജയികളെ കണ്ടെത്തുക. ബംബർ സമ്മാനമായി മൂന്ന് ബെഡ്റൂമുള്ള ഫ്ലാറ്റ് ലഭിക്കും. രണ്ടാം സമ്മാനമായി മെയ്സിഡസ് ബെൻസ്, മൂന്നാം സമ്മാനമായി ഡയമണ്ട് നെക്ലേസ്, നാലാം സമ്മാനമായി മൂന്നുപേർക്ക് റോയൽ എൻഫീൽഡ് എന്നിങ്ങനെയാണ് ബംബർ സമ്മാനങ്ങൾ. മേയ് ആറിന് തിരുവനന്തപുരം ഗ്രീൻഫീൽഡിൽ നടക്കുന്ന 'അമ്മ മഴവില്ലി'െൻറ സൗജന്യ പാസുകളും ലഭിക്കും. ആഴ്ചയിൽ നടക്കുന്ന നറുക്കെടുപ്പിൽ ഇയോൺ കാർ, ഹോണ്ട ആക്ടിവ സ്കൂട്ടർ, സ്വർണാഭരണം തുടങ്ങിയവ നൽകും. ദിവസവും രണ്ട് ഗ്രാം സ്വർണം, 1000മുതൽ 2000വരെയുള്ള ഗിഫ്റ്റ് വൗച്ചറുകളും നൽകും. 500രൂപ മുതലുള്ള പർച്ചേസുകൾക്ക് സമ്മാനമൊരുക്കിയതായി മലബാർ ഗ്രൂപ് ചെയർമാൻ എം.പി. അഹമ്മദ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. അമ്മ മഴവില്ല് മെഗാ ഷോയിൽ ഇത്തവണയും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പങ്കാളികളാവും. പ്രമേയത്തിലും സാങ്കേതികതയിലും വ്യത്യസ്ത അനുഭവമായിരിക്കും ഷോ എന്ന് അമ്മയുടെ പ്രസിഡൻറ് ഇന്നസെൻറ് പറഞ്ഞു. ഷോയില്‍നിന്ന് ലഭിക്കുന്ന വരുമാനത്തിെൻറ നല്ലൊരുഭാഗം അവശത അനുഭവിക്കുന്ന ചലച്ചിത്രപ്രവര്‍ത്തകരുടെ ക്ഷേമത്തിനായി വിനിയോഗിക്കും. അമ്മയുമായി മലബാർ ഗ്രൂപ്പിന് അടുത്ത ബന്ധമാണുള്ളതെന്നും അവസാനമായി നടന്ന മൂന്ന് ഷോയും മലബാർ ഗ്രൂപ്പാണ് സ്പോൺസർ ചെയ്തതെന്നും ഇന്നസെൻറ് പറഞ്ഞു. മേയ് അഞ്ചുവരെ മലബാര്‍ ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിെൻറ ആര്‍ട്ടിസ്ട്രി ഷോയില്‍ ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്കും അമ്മ മഴവില്‍ ഷോയുടെ പാസുകള്‍ നല്‍കും. മഴവിൽ മനോരമ സി.ഒ.ഒ പി.ആർ. സതീഷ്, മാൾ ഒാഫ് ട്രാവൻകൂർ ജനറൽ മാനേജർ കിഷോർ കുട്ടി എന്നിവരും വാർത്താസമ്മേളനത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.