കൊല്ലം ഇസ്​ലാമിയ കോളജ്​ പ്രവേശനം

കൊല്ലം: ദക്ഷിണ കേരളത്തിലെ പ്രമുഖ ഇസ്ലാമിക കലാലയമായ കൊല്ലം ഇസ്ലാമിയ കോളജ് അടുത്ത അധ്യയന വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു. ഹയർ സെക്കൻഡറി (ഹ്യുമാനിറ്റീസ്, കോമേഴ്സ്), ബി.എ സോഷ്യോളജി/ബി.കോം ഉൾപ്പെടുന്ന അഞ്ചുവർഷ ആർട്സ് ആൻഡ് ഇസ്ലാമിക് കോഴ്സാണ് നിലവിലുള്ളത്. ബഹുഭാഷാ പഠനം, കലാസാഹിത്യ പരിപോഷണം, ഖുത്വുബ പരിശീലനം, ഡിബേറ്റ് തുടങ്ങിയ പാഠ്യേതര വിഷയങ്ങളിൽ പരിശീലനം നൽകും. എസ്.എസ്.എൽ.സി പൂർത്തിയാക്കിയ ആൺകുട്ടികൾക്ക് പ്ലസ് വൺ പ്രവേശനത്തിന് മേയ് മൂന്നിന് രാവിലെ 10ന് നെടുമ്പന കോളജ് കാമ്പസിൽ നടക്കുന്ന അഭിമുഖത്തിനും എഴുത്തുപരീക്ഷക്കും രക്ഷിതാവുമായി ഹാജരാകണം. ഫോൺ: 9847937742, 9207396925, 9744687510.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.