കറൻസികളും സ്​റ്റാമ്പുകളും അടുത്തെത്തിയാം

ഇരവിപുരം: ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെയും കറൻസികളും നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിച്ച് പ്രദർശനങ്ങൾ നടത്തുന്ന യുവ മതപണ്ഡിതൻ ശ്രദ്ധേയനാകുന്നു. ഉമയനല്ലൂർ മുസ്ലിം ജമാഅത്ത് ഇമാമും കേരള മുസ്ലിം യുവജന ഫെഡറേഷൻ സംസ്ഥാന നേതാവുമായ കാരാളി ഇ.കെ. സുലൈമാൻ ദാരിമിയാണ് കറൻസികളും നാണയങ്ങളും സ്റ്റാമ്പുകളും ശേഖരിച്ച് പുതുതലമുറക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നത്. ആദ്യകാലത്ത് ഇന്ത്യയിലും വിദേശത്തും ഉണ്ടായിരുന്ന നാണയങ്ങൾ, വിവിധ രാജ്യങ്ങളിൽ നിലവിലെ കറൻസികളുടെയും വലിയ ശേഖരം തന്നെ ഇദ്ദേഹത്തി​െൻറ പക്കലുണ്ട്. കുട്ടിക്കാലം മുതൽ വിവിധ രാജ്യങ്ങളിലെ നോട്ടുകളും നാണയങ്ങളും ശേഖരിക്കാറുണ്ടായിരുന്നതായി ഇദ്ദേഹം പറയുന്നു. വിദേശ രാജ്യങ്ങളിൽ സന്ദർശനത്തിന് പോയിവരുന്നവർ അവിടുത്തെ കറൻസികൾ നൽകാറുണ്ട്. കഴിഞ്ഞ ദിവസം സമദാനിയായിൽ നടന്ന ഇസ്ലാമിക് പ്രദർശനത്തിലും ഇദ്ദേഹത്തി​െൻറ നാണയങ്ങളും കറൻസികളും പ്രദർശിപ്പിച്ചിരുന്നു. പുരാതന വസ്തുക്കളുടെ വലിയ ശേഖരവും കൈവശമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.