മതവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തെ തെറ്റായദിശയിലേക്ക് നയിക്കാൻ ശ്രമം ^ മന്ത്രി കെ.രാജു

മതവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തെ തെറ്റായദിശയിലേക്ക് നയിക്കാൻ ശ്രമം - മന്ത്രി കെ.രാജു കൊട്ടിയം: മതവിരുദ്ധ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തെ തെറ്റായദിശയിലേക്ക് നയിക്കാനാണ് ഒരു കൂട്ടർ ശ്രമിക്കുന്നതെന്നും അവരെ തിരിച്ചറിയണമെന്നും മന്ത്രി കെ. രാജു പറഞ്ഞു. ഇത്തിക്കര സമദാനിയ്യാ തഹ്ഫീളുൽ ഖുർആൻ ആൻഡ് അറബിക് കോളജി​െൻറ മൂന്നാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച മാനവിക സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മതം ഉദ്ഘോഷിക്കാത്ത പല കാര്യങ്ങളുമാണ് ഇത്തരക്കാർ ചെയ്തുകൂട്ടുന്നത്. സർക്കാർ സിലബസ് അനുസരിച്ച് പഠിക്കുന്നത് മാത്രമല്ല അറിവി​െൻറ സങ്കേതം. മതവിജ്ഞാനവും അറിവിന് ആവശ്യമാണ്. മതങ്ങളെക്കുറിച്ചുള്ള ആഴത്തിലുള്ള പഠനം കാലഘട്ടത്തി​െൻറ ആവശ്യമാണ്. വിദ്യാഭ്യാസത്തിലൂടെ മാത്രമേ സംസ്കാരത്തെ വളർത്തിയെടുക്കാൻ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. സമദാനിയ്യാ ചെയർമാൻ കാരാളി ഇ.കെ. സുലൈമാൻ ദാരിമി അധ്യക്ഷതവഹിച്ചു. ജി.എസ്. ജയലാൽ എം.എൽ.എ, കടക്കൽ അബ്ദുൽ അസീസ് മൗലവി, അഡ്വ. എ. ഷാനവാസ് ഖാൻ, എസ്. ഫത്തഹുദീൻ, മൈലക്കാട് ഷാ, സുനിൽകുമാർ, അജയകുമാർ, നജീം ദാറുസ്സലാം, രവീന്ദ്രൻ, അൻസാറുദീൻ, കടക്കൽ ജുനൈദ്, പി.എ. മുഹമ്മദ് ഫാറൂഖ് നഇമി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.