വേനലിൽ പഴങ്ങൾക്കും 'ചുട്ടുപൊള്ളുന്നു' പത്തനാപുരം: വേനൽ ശക്തമായതോടെ ഫലവര്‍ഗങ്ങളുടെ വിലയും കുതിക്കുന്നു. ചൂടിനെ ശമിപ്പിക്കാൻ പഴവർഗങ്ങൾക്ക് ആവശ്യക്കാരും ഏറെയായി. വേനൽ കടുത്ത് കാർഷിക വിളകൾ കരിഞ്ഞുണങ്ങിയതോടെ വാഴക്കുല ഉൾപ്പെടെയുള്ള പഴവർഗങ്ങൾക്ക് തമിഴ്നാട്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട ഗതികേടിലാണ്. വാഴപ്പഴം, ആപ്പിൾ, ഓറഞ്ച്, മുന്തിരി, അനാർ എന്നിവക്ക് റെക്കോഡ് വിലയായി. ജ്യൂസുകൾക്കും വില കൂട്ടിയിട്ടുണ്ട്. പഴവർഗങ്ങൾ കൂടുതലും ഇതര സംസ്ഥാനങ്ങളിൽനിന്നാണ് എത്തുന്നത്. വേനൽക്കച്ചവടം മുന്നിൽക്കണ്ട് മറ്റ് സംസ്ഥാനങ്ങളിൽ പഴവർഗങ്ങൾ കൂടുതലായി കൃഷി ചെയ്യാറുണ്ടെങ്കിലും ഇക്കുറി കാലാവസ്ഥയിലെ വ്യതിയാനവും മഴക്കുറവും വിളവിന് തിരിച്ചടിയായതായി വ്യാപാരികൾ പറയുന്നു. എന്നാൽ, തണ്ണിമത്തന് അനുകൂല കാലാവസ്ഥയായതും കൂടുതലായി എത്തുന്നതും മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇപ്പോൾ വിലക്കുറവുണ്ട്. ആപ്പിൾ യു.എസ്.എ, കശ്മീർ എന്നിവിടങ്ങളിൽനിന്ന് മുന്തിരി തമിഴ്നാട്, മഹാരാഷ്ട്ര, ഓറഞ്ച് കർണാടക, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യുന്നുണ്ട്. ചൂടിെൻറ കാഠിന്യത്താൽ പഴങ്ങൾ കേടുവന്ന് നശിച്ച് നഷ്ടം വരുത്തുന്നതായും മറ്റ് സംസ്ഥാനങ്ങളിൽനിന്ന് പഴവർഗങ്ങൾ ഇവിടെ എത്തിക്കുന്ന ഇടനിലക്കാർ വൻലാഭം കൊയ്യുന്നതായും വ്യാപാരികൾ പറയുന്നു. ഇന്നത്തെ വിലയും കഴിഞ്ഞമാസത്തെ വിലയും ആപ്പിൾ 220 (140) കശ്മീരി 160 (100) മുന്തിരി 120 (80) ഓറഞ്ച് 140 (100) മാതളം 160 (100) ഷമാം 40 (30) ഏത്തപ്പഴം നാടൻ 55 (40) ഞാലിപ്പൂവൻ 60 (50) പാളയംകോടൻ 30 (20) പൂവൻ 60 (50) റോബസ്റ്റ 30 (20) കപ്പപ്പഴം 60 (50)
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.