പ്രിയ എസ്​റ്റേറ്റ് ​ൈകയേറ്റം: ഡിവൈ.എസ്.പിക്ക് പരാതി നൽകി

പുനലൂർ: അച്ചൻകോവിൽ പ്രിയ എസ്റ്റേറ്റിൽ സർക്കാർ ഏറ്റെടുത്ത ഭൂമി സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിൽ തൊഴിലാളികൾ പിടിച്ചെടുത്ത സംഭവത്തിൽ പുനലൂർ തഹസിൽദാർ ഡിവൈ.എസ്.പിക്ക് പരാതി നൽകി. ഭൂമി ൈകയേറ്റം സംബന്ധിച്ച് മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ വെള്ളിയാഴ്ചയാണ് പരാതി നൽകിയത്. സർക്കാർ ഭൂമിയിലെ ൈകയേറ്റം സംബന്ധിച്ച് വ്യാഴാഴ്ച ജില്ല കലക്ടർ, എസ്.പി എന്നിവരെ തഹസിൽദാർ വിവരം അറിയിച്ചിരുന്നു. കൂടാതെ, വിശദമായ റിപ്പോർട്ട് വെള്ളിയാഴ്ച കലക്ടർക്ക് സമർപ്പിച്ചു. വ്യാഴാഴ്ച ഉച്ചക്കാണ് പ്ലാേൻറഷൻ വർക്കേഴ്സ് യൂനിയൻ സി.ഐ.ടി.യു ജില്ല ജനറൽ സെക്രട്ടറി എസ്. ജയമോഹനൻ, സി.പി.എം പുനലൂർ ഏരിയ സെക്രട്ടറി എസ്. ബിജു പ്രാദേശിക സി.പി.എം നേതാക്കൾ എന്നിവരുടെ നേതൃത്വത്തിൽ ഭൂമി കൈയേറിയത്. പ്രിയ എസ്റ്റേറ്റിൽ ഉൾപ്പെട്ട 112 ഏക്കർ ഭൂമി ഏറ്റെടുത്തതായി രേഖപ്പെടുത്തി താലൂക്ക് ഓഫിസ് അധികൃതർ സ്ഥാപിച്ച ബോർഡ് നശിപ്പിച്ച് പാർട്ടിയുടെ കൊടി നാട്ടുകയും ചെയ്തു. ഈ ഭൂമി എസ്റ്റേറ്റിലെ തൊഴിലാളികൾക്ക് നൽകണമെന്നാണ് സമരക്കാരുടെ ആവശ്യം. നശിപ്പിച്ച ബോർഡ് പുനഃസ്ഥാപിക്കുന്നതിനും മറ്റ് നടപടിക്കുമായി താലൂക്ക് അധികൃതർ പൊലീസി​െൻറ സഹായം തേടി. സർക്കാർ ഭൂമി ഏറ്റെടുക്കാൻ സർക്കാർ നിയോഗിച്ച ഡോ. രാജമാണിക്യം റിപ്പോർട്ടി​െൻറ അടിസ്ഥാനത്തിലാണ് അടുത്തിടെ ഈ എസ്റ്റേറ്റ് റവന്യൂ അധികൃതർ ഏറ്റെടുത്തത്. ഇതിനടുത്ത് കുളിർകാട്ടിൽ മറ്റൊരു എസ്റ്റേറ്റും ഇതുപോലെ ഏറ്റെടുത്തിരുന്നു. ഈ മേഖലയിൽ സർക്കാർ ഭൂമിയാെണന്ന് വ്യക്തമായതോടെ സർക്കാർ ഏറ്റെടുത്തതായി പ്രഖ്യാപിച്ച ആയിരക്കണക്കിന് ഏക്കർ വരുന്ന പല സ്വകാര്യ എസ്റ്റേറ്റുകളും ഏറ്റെടുക്കാൻ നടപടി പുരോഗമിക്കുകയാണ്. ഇതിനിടെ, സി.പി.എമ്മി​െൻറ നേതൃത്വത്തിൽ പ്രിയ എസ്റ്റേറ്റിൽ നടന്ന സമരം റവന്യൂ വകുപ്പ് ഗൗരവമായാണ് കാണുന്നത്. അവധി ദിനത്തിൽ കഴുതുരുട്ടിയിൽനിന്ന് 10 കിലോമീറ്ററോളം ഉള്ളിലുള്ള സർക്കാർ ഭൂമിയിലെ കൈയേറ്റം പൊലീസ് അടക്കം അധികൃതർ അറിയാതെയാെണന്നതും ഗൗരവം വർധിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.