പീഡാനുഭവ സ്​മരണയിൽ ദുഃഖവെള്ളി ആചരിച്ചു

കൊല്ലം: യേശുവി​െൻറ പീഡാനുഭവവും കുരിശുമരണവും അനുസ്മരിച്ച് ദുഃഖവെള്ളി ആചരിച്ചു. ക്രൈസ്തവ ദേവാലയങ്ങളിൽ പീഡാനുഭവ ശുശ്രൂഷകളും പ്രത്യേക പ്രാർഥനകളും നടന്നു. കുരിശുമരണത്തി​െൻറ ഓർമകൾ പുതുക്കി കുരിശി​െൻറ വഴി, പ്രദക്ഷിണം, കുരിശാരാധന, പ്രത്യേക തിരുകർമങ്ങൾ എന്നിവ നടന്നു. തോപ്പ് സ​െൻറ് സ്റ്റീഫൻസ് ദേവാലയത്തിൽ രാവിലെ ആറിനായിരുന്നു ആരാധന. കുരിശി​െൻറ വഴി തോപ്പ് ദേവാലയത്തിൽനിന്ന് തുടങ്ങി പള്ളി തോട്ടം, നിർമിതി കേന്ദ്രം, കനാൽ റോഡ്, കല്ലുപാലം, മെയിൻ റോഡ്, ചിന്നക്കട, ബീച്ച് റോഡ്, കൊച്ചുപിലാംമൂട് ജങ്ഷൻ വഴി ദേവാലയത്തിൽ സമാപിച്ചു. രാത്രി കബറടക്കവും ഉണ്ടായിരുന്നു. തുയ്യം കൈകെട്ടിയ ഈശോ തീർഥാലയം, ആശ്രാമം തിരുകുടുംബ ദേവാലയം, ചിന്നക്കട സ​െൻറ് ഫ്രാൻസിസ് ദേവാലയം, തങ്കശ്ശേരി ഇൻഫൻറ് ജീസസ് കത്തീഡ്രൽ എന്നിവിടങ്ങളിലും പ്രത്യേകപ്രാർഥനകളും ചടങ്ങുകളും നടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.