രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിൽ

കൊട്ടാരക്കര: കൊട്ടാരക്കരയിലും പരിസരപ്രദേശങ്ങളിലും കച്ചവടത്തിനായി എത്തിച്ച രണ്ട് കിലോ കഞ്ചാവുമായി രണ്ടുപേരെ കൊല്ലം റൂറൽ ജില്ല പൊലീസ് മേധാവി ബി. അശോക​െൻറ നേതൃത്വത്തിലെ ഷാഡോ പൊലീസ് സംഘം പിടികൂടി. ഒഡിഷ ജഗപതി ഗുലാബ ഗാലിമേരയിൽ ബിരാജ് ബീരോ (27), തൃക്കണ്ണമംഗൽ തോട്ടംമുക്ക് പ്ലാവിള ശാലേമിൽ ശാമുവൽ (61) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞദിവസം രാവിലെയായിരുന്നു സംഭവം. ഒഡിഷ സ്വദേശിയായ ബിരാജ് നാട്ടിൽനിന്ന് കൊണ്ടുവന്ന കഞ്ചാവ് ശാമുവലി​െൻറ സഹായത്തോടെ വിൽക്കുന്നതിനായി തൃക്കണ്ണമംഗൽ തോട്ടംമുക്ക് പുളിമൂടിന് സമീപം നിൽക്കുമ്പോഴാണ് പ്രതികൾ പിടിയിലാകുന്നത്. ഒഡിഷയിൽനിന്ന് 4000 രൂപക്ക് വാങ്ങിയ കഞ്ചാവിന് ചില്ലറ വിൽപനയിലൂടെ 40000 രൂപവരെ കിട്ടുമെന്ന് പ്രതികൾ പൊലീസിനോട് പറഞ്ഞു. വിരാജ് രണ്ട് വർഷത്തിലധികമായി കേരളത്തിൽ വന്നിട്ട്. മൂന്ന് മാസമായി കൊട്ടാരക്കര പ്ലാപ്പള്ളിയിൽ ഇതരസംസ്ഥാന തൊഴിലാളികളോടൊപ്പം മേസ്തിരിപ്പണി ചെയ്തുവരികയായിരുന്നു. ഡൽഹിയിൽ ഐ.എൻ.എ മാർക്കറ്റിൽ വർഷങ്ങളോളം ചായക്കട നടത്തി പരിചയമുള്ള ശാമുവലിനെ കൊട്ടാരക്കര മാർക്കറ്റിൽെവച്ചാണ് ബിരാജ് പരിചയപ്പെടുന്നത്. ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചുവരുന്ന സ്ഥലങ്ങളിലും മറ്റും ശക്തമായ പരിശോധന നടത്തുമെന്നും റൂറൽ ജില്ല പൊലീസ് മേധാവി അറിയിച്ചു. കൊട്ടാരക്കര ഡിവൈ.എസ്.പി ജെ. ജേക്കബ്, സി.ഐ ഒ.എ. സുനിൽ, എസ്.ഐ അരുൺ, എ.എസ്.ഐ രമേശൻ, ഷാഡോ പൊലീസ് എസ്.ഐ എസ്. ബിനോജ്, അംഗങ്ങളായ ഷാജഹാൻ, ശിവശങ്കരപ്പിള്ള, അജയകുമാർ, ആഷിർ കോഹൂർ, രാധാകൃഷ്‌ണപിള്ള എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.