ചെ​േങ്കാട്ട പാത: യാഥാർഥ്യമാകുന്നത് ത​െൻറ വികസനസ്വപ്നം ^കൊടിക്കുന്നിൽ

ചെേങ്കാട്ട പാത: യാഥാർഥ്യമാകുന്നത് ത​െൻറ വികസനസ്വപ്നം -കൊടിക്കുന്നിൽ കൊട്ടാരക്കര: കൊല്ലം-ചെേങ്കാട്ട പാതയിൽ ശനിയാഴ്ച ട്രെയിൻ ഒാടുേമ്പാൾ യാഥാർഥ്യമാകുന്നത് ത​െൻറ വികസനസ്വപ്നമാണെന്ന് കൊടിക്കുന്നിൽ സുരേഷ് എം.പി വാർത്തസമ്മേളനത്തിൽ പറഞ്ഞു. മീറ്റർഗേജ് റെയിൽവേ പാത ബ്രോഡ്ഗേജ് ആക്കി മാറ്റുന്നതിൽ എം.പി എന്ന നിലയിൽ താൻ നടത്തിയ നിരന്തര ഇടപെടലും സമരവും മൂലമാണ് ഇപ്പോൾ നിർമാണം പൂർത്തിയാകുന്നത്. ബ്രോഡ്ഗേജ് പണികൾ പൂർത്തിയാകാതെ വന്നപ്പോൾ കൊട്ടാരക്കര റെയിൽവേ സ്റ്റേഷനിൽ താൻ നടത്തിയ നിരാഹാര സത്യഗ്രഹമാണ് റെയിൽവേ ഉദ്യോഗസ്ഥരുടെ കണ്ണ് തുറപ്പിച്ചത്. പാതയുടെ നവീകരണത്തോടൊപ്പം ഫ്ലാറ്റ്ഫോമുകളുടെയും നവീകരണത്തിന് പലഘട്ടങ്ങളിലും ഫണ്ട് അനുവദിപ്പിക്കാൻ കഴിഞ്ഞിട്ടുണ്ട്. പുതുതായി നാല് െട്രയിനുകൾ അനുവദിപ്പിക്കാൻ കഴിഞ്ഞത് വലിയ നേട്ടമായാണ് കാണുന്നതെന്നും കിഴക്കൻമേഖലയിലെ യാത്രാദുരിതത്തിന് ഒരുപരിധിവരെ ഇതുമൂലം പരിഹാരമായിട്ടുണ്ടെന്നും എം.പി പറഞ്ഞു. പാതയുടെ ഔദ്യോഗിക ഉദ്ഘാടനം ഏപ്രിൽ രണ്ടാംവാരത്തിൽ റെയിൽവേ സഹമന്ത്രി രാജൻ ഗോഗെയിൻ നിർവഹിക്കും. കൊല്ലം-ചെങ്കോട്ട മീറ്റർ ഗേജ് പാതയിൽ ഓടിക്കൊണ്ടിരുന്ന എല്ലാ സർവിസുകളും പുനഃസ്ഥാപിക്കാൻ റെയിൽവേ ഉദ്യോഗസ്ഥനുമായി ചർച്ചനടത്തി വരികയാണ്. തിരുനെൽവേലിയിൽനിന്ന് കൊല്ലത്തേക്ക് സർവിസ് ആരംഭിക്കാൻ നടപടികൾ സ്വീകരിക്കും. ചെങ്കോട്ട-കൊല്ലം വഴി മംഗലാപുരത്തേക്കും മംഗലാപുരം ബംഗളൂരു ഗോവ മുംബൈ എന്നീ പ്രധാന സ്ഥലങ്ങളിലേക്കും ദീർഘദൂര സർവിസ് ആരംഭിക്കാനും സമ്മർദംചെലുത്തി വരികയാണെന്നും എം.പി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.