ഉത്തർപ്രദേശ്​ സർക്കാർ അംബേദ്​കറെ അധിക്ഷേപിക്കുന്നു ^കൊടിക്കുന്നിൽ

ഉത്തർപ്രദേശ് സർക്കാർ അംബേദ്കറെ അധിക്ഷേപിക്കുന്നു -കൊടിക്കുന്നിൽ കൊല്ലം: രാഷ്ട്രീയ ലാഭത്തിനുവേണ്ടി ഡോ. ബാബാ സാഹിബ് അംബേദ്കറുടെ പേര് റാംജി എന്ന് വികസിപ്പിച്ച് ഔദ്യോഗിക രേഖയാക്കിയ ഉത്തർപ്രദേശിലെ ബി.ജെ.പി സർക്കാറി​െൻറ നടപടി അംബേദ്ക്കറെ അധിക്ഷേപിക്കുകയാണെന്ന് കോൺഗ്രസ് പാർലമ​െൻററി പാർട്ടി സെക്രട്ടറി കൊടിക്കുന്നിൽ സുരേഷ് എം.പി ആരോപിച്ചു. അംബേദ്കറുടെ പേരിനൊപ്പം റാംജി എന്ന് ചേർത്ത് അദ്ദേഹത്തെ വർഗീയവത്കരിച്ച് രാഷ്ട്രീയ ലാഭമുണ്ടാക്കാനുള്ള ബി.ജെ.പി സംഘ്പരിവാർ നീക്കം അപലപനീയമാണ്. ഇത് ഇന്ത്യയിലെ ദലിത് ആദിവാസി സമൂഹം പല്ലും നഖവും ഉപയോഗിച്ച് ചെറുക്കുമെന്നും കൊടിക്കുന്നിൽ സുരേഷ് എം.പി പ്രസ്താവനയിൽ പറഞ്ഞു. ചിറക്കര ഗ്രാമപഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് ചാത്തന്നൂ‌ർ: ചിറക്കര ഗ്രാമപഞ്ചായത്തിനെ കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തുമെന്ന് മന്ത്രി വി.എസ്. സുനിൽകുമാ‌ർ. പോളച്ചിറ ഏലായിലെ ബണ്ടിൽ 1000 തെങ്ങിൻ തൈകൾ നട്ടുവളർത്തുന്ന പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സർക്കാർ കോക്കനട്ട് മിഷൻ പദ്ധതി പ്രകാരം 79 പഞ്ചായത്തുകളെയാണ് കേരഗ്രാമം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. കേര പദ്ധതി പ്രകാരം ഓരോ പഞ്ചായത്തിനും 97 ലക്ഷം രൂപയുടെ ആനുകൂല്യം ലഭ്യമാകും. തെങ്ങിനോടുള്ള അവഗണന മാറ്റാനായി 2018ലാണ് കോക്കനട്ട് മിഷൻ പദ്ധതി ആവിഷ്കരിച്ചത്. 2028 ഓടെ പദ്ധതി പൂ‌ത്തീകരിക്കുവനാണ് ലക്ഷ്യമിടുന്നത്. തൊണ്ട്, ചകിരി എന്നിവയുടെ സംസ്കരണവും തെങ്ങിൽനിന്ന് മൂല്യവ‌ർധിത വസ്തുക്കൾ ഉൽപാദിപ്പിക്കുകയുമാണ് പദ്ധതികൊണ്ട് വിഭാവനം ചെയ്യുന്നത്. കേര ഉൽപാദന രംഗത്ത് കേരളം ഇപ്പോൾ ഏഴാം സ്ഥാനത്താണെന്നും തെങ്ങിന് വേണ്ടത്ര പരിചരണം നൽകുന്നില്ലെന്നും കോക്കനട്ട് മിഷൻ നിലവിൽ വരുന്നതോടെ 2028 ആകുമ്പോഴേക്കും സമ്പൂ‌‌ർണ കേരഗ്രാമമായി കേരളംമാറുമെന്നും മന്ത്രി പറഞ്ഞു.‌ ജി.എസ്. ജയലാൽ എം.എൽ.എ അധ്യക്ഷതവഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.