നിരോധനം കടലാസിലൊതുങ്ങി; പ്ലാസ്​റ്റിക് കവർ എല്ലായിടത്തും സുലഭം

കുളത്തൂപ്പുഴ: കഴിഞ്ഞ ത്രിതല പഞ്ചായത്ത് ബജറ്റുകളിലും സംസ്ഥാന ബജറ്റിലും പ്രത്യേകം പരാമർശം നൽകി പ്രഖ്യാപിച്ച പ്ലാസ്റ്റിക് കവറുകളുടെ നിരോധനം ബജറ്റ് പ്രസംഗത്തിലെ വാക്കുകളിലും തുടർന്നുണ്ടായ ഉത്തരവുകളിലും മാത്രമായി ഒതുങ്ങി. ഇപ്പോഴും കനംകുറഞ്ഞ തരം പ്ലാസ്റ്റിക് കവറുകൾ വ്യാപാരശാലകളിലും മറ്റും സുലഭമാണ്. പൊതുജനങ്ങൾക്ക് നിരവധി ആരോഗ്യപ്രശ്നങ്ങളും പാരിസ്ഥിതിക പ്ലശ്നങ്ങളും സൃഷ്ടിക്കുന്നുവെന്ന് കണ്ടെത്തിയ 50 മൈേക്രാണിൽ താഴെയുള്ള പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗത്തിന് ഏർെപ്പടുത്തിയ നിരോധം ലംഘിച്ച് കിഴക്കൻമേഖലയിലെ വ്യാപാരശാലകളിൽ യഥേഷ്ടം വിൽപന നടത്തുന്നു. വനമേഖലയിൽവരെ കവറുകളുടെ വിൽപന വ്യാപകമായി നടക്കുന്നു. ഒഴിവുകാലമായതിനാൽ സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങും. പ്ലാസ്റ്റിക് നിയന്ത്രണമില്ലാത്തതിനാൽ സഞ്ചാരികൾ വനത്തിൽ കവറുകൾ ഉപേക്ഷിക്കുന്നത് മൃഗങ്ങൾക്കും ഭീഷണിയാകും. ആനകളടക്കം പ്ലാസ്റ്റിക് ഭക്ഷിച്ച് ചരിയുന്ന സംഭവങ്ങൾ ഉണ്ടാകാറുണ്ട്. പഞ്ചായത്ത് പരിധിയിൽ പ്ലാസ്റ്റിക് കവറുകൾ വിപണനം ചെയ്യുന്നതിനും ഉപയോഗിക്കുന്നതിനും വ്യാപാരികൾ പ്രത്യേകനികുതി അടയ്ക്കണമെന്ന് വ്യവസ്ഥയുണ്ടെങ്കിലും വർഷം ഒന്ന് കഴിഞ്ഞിട്ടും ഇത്തരത്തിൽ ആരിൽനിന്നും നികുതി ഈടാക്കിയിട്ടില്ല. പ്ലാസ്റ്റിക് കവറുകൾക്ക് പകരമായി കുടുംബശ്രി യൂനിറ്റുകൾ വഴി തുണിയുടെയും പേപ്പറി​െൻറയും കവറുകൾ ഉണ്ടാക്കി വിതരണംചെയ്യുമെന്ന പ്രഖ്യാപനവും നടപ്പായില്ല. പ്ലാസ്റ്റിക് കവറുകളുടെയും കുപ്പികളുടെയും അനിയന്ത്രിതമായ ഉപയോഗവും വലിച്ചെറിയലും നിമിത്തം പുഴകളും തോടുകളും പ്ലാസ്റ്റിക് മാലിന്യത്തിൽ നിറഞ്ഞിരിക്കുകയാണ്. ചെറുകിട വ്യാപാരശാലകളിലും പച്ചക്കറിക്കടകളിലും എല്ലാം കനംകുറഞ്ഞ പ്ലാസ്റ്റിക് കവറുകൾ നിർലോഭം ഉപയോഗിക്കുന്നുണ്ട്. സപ്ലൈകോ, മാവേലി സ്റ്റോറുകൾ എന്നിവയും സ്വകാര്യ സൂപ്പർ മാർക്കറ്റുകളും വഴിയാണ് ഏറ്റവുംകൂടുതൽ പ്ലാസ്റ്റിക് കവറുകൾ വീടുകളിലേെക്കത്തുന്നത്. ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് സംവിധാനമൊരുക്കുകയോ ഉപയോഗം കുറക്കുന്നതിന് ആവശ്യമായ ബോധവത്കരണം നൽകുന്നതിനോ തയാറാകാതെ പ്ലാസ്റ്റിക് കവറുകളുടെ ഉപയോഗം ഉത്തരവിലൂടെ നിരോധിക്കുന്നത് കൈയടിനേടാൻ വേണ്ടി മാത്രമാണെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.