കൊല്ലം^ചെങ്കോട്ട റെയിൽപാത: പ്രവൃത്തി പൂർത്തിയാക്കിയത് എൽ.ഡി.എഫ് സർക്കാറി​െൻറ ഇച്ഛാശക്തിമൂലം ^കെ.എൻ. ബാലഗോപാൽ

കൊല്ലം-ചെങ്കോട്ട റെയിൽപാത: പ്രവൃത്തി പൂർത്തിയാക്കിയത് എൽ.ഡി.എഫ് സർക്കാറി​െൻറ ഇച്ഛാശക്തിമൂലം -കെ.എൻ. ബാലഗോപാൽ കൊല്ലം: കൊല്ലം-ചെങ്കോട്ട റെയിൽപാത കമീഷൻ ചെയ്യാൻ കഴിഞ്ഞത് എൽ.ഡി.എഫ് സർക്കാറി​െൻറ ഇച്ഛാശക്തിയാർന്ന പ്രവർത്തനം മൂലമാണെന്ന് സി.പി.എം ജില്ല സെക്രട്ടറി കെ.എൻ. ബാലഗോപാൽ പ്രസ്താവനയിൽ പറഞ്ഞു. 2010 സെപ്റ്റംബർ 21നാണ് അവസാനമായി മീറ്റർഗേജ് ഓടുന്നത്. അന്നത്തെ എൽ.ഡി.എഫ് സർക്കാറി​െൻറ ഇടപെടലാണ് മീറ്റർഗേജ് േബ്രാഡ്ഗേജാക്കുന്നതിന് തുടക്കംകുറിച്ചത്. അതിനുവേണ്ടി ജില്ലയിലെ എം.പിമാരായിരുന്ന പി. രാജേന്ദ്രൻ, കെ.എൻ. ബാലഗോപാൽ, ചെങ്ങറ സുരേന്ദ്രൻ എന്നിവരുടെ ഇടപെടൽ പാത യാഥാർഥ്യമാക്കാൻ വലിയ പങ്ക് വഹിച്ചു. പിന്നീട് വന്ന യു.ഡി.എഫ് സർക്കാർ തുടർന്ന് യാതൊന്നും ചെയ്തില്ല. ഇതുകാരണം പാതയുടെ പണി നീണ്ടുപോയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാതയുടെ നിർമാണത്തിന് കുടിയൊഴിപ്പിക്കുന്നവർക്ക് പകരം ഭൂമി നൽകാൻ ഇടപെട്ടതും എൽ.ഡി.എഫ് സർക്കാറായിരുന്നു. പുനലൂർ നഗരപ്രദേശത്തുനിന്ന് ഒഴിപ്പിച്ചവർക്ക് പകരം വസ്തുവാങ്ങി നൽകുന്നതിന് പുനലൂർ മുനിസിപ്പാലിറ്റി മുൻകൈയെടുത്തു. പാർലമ​െൻറ് തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് എം.പി േപ്രമചന്ദ്രൻ മാത്രമാണ് പാതയുടെ പൂർത്തീകരണത്തിന് പ്രയത്നിച്ചതെന്ന് അവകാശപ്പെടുന്നത് ജനങ്ങളെ വിഡ്ഢികളാക്കുന്ന സമീപനമാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.