വാർഷികാഘോഷവും സ്​മാർട്ട്​ ക്ലാസ്​ റൂം ഉദ്​ഘാടനവും

കല്ലമ്പലം: പുല്ലൂർമുക്ക് ഗവ. എം.എൽ.പി.എസി​െൻറ 84ാമത് വാർഷികാഘോഷവും സ്മാർട്ട് ക്ലാസ് റൂമി​െൻറ ഉദ്ഘാടനവും അഡ്വ. വി. ജോയി എം.എൽ.എ നിർവഹിച്ചു. സ്മാർട്ട് ക്ലാസ്റൂം സജ്ജീകരിക്കാനായി എം.എൽ.എ ഫണ്ടിൽനിന്ന് െഎ.ടി ഉപകരണങ്ങൾക്കായി ഫണ്ട് അനുവദിച്ചിരുന്നു. പൂർവ വിദ്യാർഥികളും നാട്ടുകാരുമടങ്ങുന്ന വിദ്യാലയ വികസന സമിതി അനുബന്ധ സംവിധാനങ്ങൾക്കുള്ള ഫണ്ട് സാമൂഹിക പങ്കാളിത്തത്തോടെ കണ്ടെത്തി. പൊതുസമ്മേളനത്തിൽ നാവായിക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ. തമ്പി അധ്യക്ഷത വഹിച്ചു. 'പ്രകൃതിയും മനുഷ്യനും' വിഷയത്തിൽ വാവ സുരേഷ് സദസ്സിനോട് സംവദിച്ചു. ജനപ്രതിനിധികളായ രാജീവ് പി.ആർ, ഇ. സൂര്യത്തുബീവി, നിസ നിസാർ, എച്ച്. ഷരീഫ്, ദേവദാസ്, മുൻ വാർഡ് അംഗം അഡ്വ. സുധീർ, വിദ്യാലയ വികസന സമിതി ആക്ടിങ് ചെയർമാൻ എ. ഷംസുദ്ദീൻ എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് എം.ആർ. നിസാറുദ്ദീൻ സ്വാഗതവും ജി. ദേവിക നന്ദിയും പറഞ്ഞു. പുല്ലൂർമുക്ക് ഗവ. എം.എൽ.പി.എസിലെ സ്മാർട്ട് ക്ലാസ് റൂം ഉദ്ഘാടനം അഡ്വ. വി.ജോയി എം.എൽ.എ നിർവഹിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.