​െപാതുപണിമുടക്ക്​ വിജയിപ്പിക്കാൻ തൊഴിൽസമൂഹം ഒന്നിച്ചിറങ്ങണം ^​െഎ.എൻ.ടി.യു.സി

െപാതുപണിമുടക്ക് വിജയിപ്പിക്കാൻ തൊഴിൽസമൂഹം ഒന്നിച്ചിറങ്ങണം -െഎ.എൻ.ടി.യു.സി തിരുവനന്തപുരം: കേന്ദ്രസർക്കാറി​െൻറ സ്ഥിരംതൊഴിൽ നിഷേധ തീരുമാനത്തിനെതിരെ നടക്കുന്ന ഏപ്രിൽ രണ്ടിലെ പൊതുപണിമുടക്ക് വിജയിപ്പിക്കാൻ ചെറുതുംവലുതുമായ സ്ഥാപനങ്ങളിലെ തൊഴിലാളികളും സർക്കാർ ജീവനക്കാരും അംസഘടിത മേഖലകളിലെ തൊഴിലാളികളും ഒറ്റെക്കട്ടായി അണിനിരന്ന് പണിമുടക്ക് വൻ വിജയമാക്കണമെന്ന് െഎ.എൻ.ടി.യു.സി അഖിലേന്ത്യ സെക്രട്ടറി പാലോട് രവി അഭിപ്രായപ്പെട്ടു. െഎ.എൻ.ടി.യു.സി ജില്ല നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ല പ്രസിഡൻറ് വി.ആർ. പ്രതാപൻ അധ്യക്ഷതവഹിച്ചു. യോഗത്തിൽ ഡി.സി.സി പ്രസിഡൻറ് നെയ്യാറ്റിൻകര സനൽ, െഎ.എൻ.ടി.യു.സി നേതാക്കളായ ആർ.എം. പരമേശ്വരൻ, വി.ജെ. ജോസഫ്, തമ്പി കണ്ണാടൻ, ജി. സുബോധൻ, ചെറുവയ്ക്കൽ പത്മകുമാർ, ആൻറണി ആൽബർട്ട്, ചാരച്ചിറ രാജീവ്, പരമേശ്വരൻ നായർ, എ.എസ്. ചന്ദ്രപ്രകാശ് എന്നിവർ സംസാരിച്ചു. രണ്ടിന് രാവിലെ രാജ്ഭവനിലേക്ക് തൊഴിലാളികൾ മാർച്ച് ചെയ്യാനും തീരുമാനിച്ചു. പോസ്റ്റ് ഓഫിസ് അനക്സിന് തീപിടിച്ചു; രേഖകൾ നശിച്ചു പൂജപ്പുര: പൂജപ്പുര കാനറ ബാങ്ക് ഉൾെപ്പടെയുള്ള കെട്ടിടത്തിലെ പോസ്റ്റ് ഓഫിസ് അനക്സിന് തീപിടിച്ച് വിലപ്പെട്ട രേഖകൾ നശിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പതിനാണ് മൂന്നുനില കെട്ടിടത്തിലെ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തിക്കുന്ന പോസ്റ്റ് ഓഫിസിൽനിന്ന് തീയും പുകയും ഉയർന്നത്. ആൾക്കാർക്ക് അടുക്കാനാകാത്തവിധം പുക ഉയർന്നതോടെ നാട്ടുകാർ ചെങ്കൽചൂള ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു. രണ്ട് യൂനിറ്റ് എത്തിയാണ് തീയണച്ചത്. ഓഫിസ് സമയത്തിന് മുമ്പായതിനാൽ ആളപായമുണ്ടായില്ല. ഒട്ടേറെ രേഖകൾ കത്തിനശിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.