സാമ്പത്തിക പ്രതിസന്ധി: വകുപ്പുകളുടെ ചെലവിടാത്ത പണം തിരിച്ചുപിടിക്കും

തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ നേരത്തേ വകുപ്പുകൾക്ക് അനുവദിച്ചതിൽ ചെലവിടാതെ ട്രഷറി അക്കൗണ്ടുകളിൽ സൂക്ഷിച്ച പണം തിരിച്ചുപിടിക്കാൻ ധനവകുപ്പ് തീരുമാനം. രണ്ട് ദിവസത്തിനകം പണം വിനിയോഗിക്കണമെന്നും അല്ലെങ്കിൽ തിരിച്ചുപിടിക്കുമെന്നുമാണ് ധനവകുപ്പ് നിലപാട്. ഇത് 6021 കോടി വരും. ഒാരോ വകുപ്പുകളുടെയും ഒരു കോടിയിലധികമുള്ള പണമാണ് തിരിച്ചുപിടിക്കുക. ഇൗ പണം പിന്നീട് ആവശ്യമെങ്കിൽ വകുപ്പുകൾ ധനവകുപ്പിനെ വീണ്ടും സമീപിക്കണം. എന്തിന് വേണ്ടിയാണ് വിനിയോഗമെന്നും എപ്പോൾ വേണമെന്നും അറിയിക്കണം. നേരത്തേ 13,000 കോടിയോളം രൂപ ഇങ്ങനെ ചെലവിടാതെ ട്രഷറി അക്കൗണ്ടുകളിലുണ്ടായിരുന്നു. ഇതുമൂലം കടമെടുപ്പിന് കേന്ദ്രം നിയന്ത്രണം ഏർപ്പെടുത്തിയേതാടെ 6700 കോടി രൂപ സർക്കാർ ക്രമവത്കരിച്ചിരുന്നു. ഇതോടെയാണ് കേന്ദ്രം കടമെടുക്കാൻ അനുവദിച്ചത്. ബാക്കി തുകയും ഭാവിയിൽ കടമെടുപ്പിന് തടസ്സം സൃഷ്ടിക്കുമെന്ന സാഹചര്യം വന്നതോടെയാണ് വകുപ്പുകൾക്ക് അടിയന്തര നിർദേശം നൽകിയത്. സാമ്പത്തിക വർഷാവസാനം പദ്ധതി വിനിയോഗം ഉയർത്തിക്കാണിക്കാൻ പണം വകുപ്പുകളുടെ അക്കൗണ്ടിൽ ചേർത്തുകാണിച്ചിരുന്നു. സാമ്പത്തിക വർഷം അവസാനിക്കാൻ ഇനി ഒരു പ്രവൃത്തി ദിവസം മാത്രം ബാക്കി നിൽക്കെ, ഇെക്കാല്ലത്തെ വാർഷിക പദ്ധതി വിനിയോഗം 77.11 ശതമാനത്തിലെത്തി. 26,500 കോടിയുടെ പദ്ധതിയിൽ വ്യാഴാഴ്ച വരെ വിനിയോഗിച്ചത് 20,434.42 കോടിയാണ്. അവസാനത്തെ ബില്ലുകളുടെ കുത്തൊഴുക്ക് തടയാൻ ട്രഷറികളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും നിശ്ചിത സമയത്തിനുശേഷം നൽകുന്ന ബില്ലുകൾ അനുവദിച്ചിരുന്നില്ല. ട്രഷറിയിൽനിന്ന് പണം പിൻവലിച്ച് ബാങ്കുകളിലേക്ക് നിക്ഷേപിക്കുന്നതും വിലക്കിയിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.