വികാസ്​ 'കളിക്കൂട്' ഒരുക്കുന്നു

ചവറ: വികാസ് കലാ- സാംസ്കാരികസമിതി കുട്ടികൾക്കായി ഒരുക്കുന്ന 'കളിക്കൂടി​െൻറ' ഭാഗമായി 'പ്രഫ വി. മധുസൂദനൻ നായരോടൊപ്പം' പരിപാടി സംഘടിപ്പിക്കും. ഇതി​െൻറ ഭാഗമായി ഏപ്രിൽ 21, 22 തീയതികളിൽ വിദ്യാർഥികളുമായി തിരുവനന്തപുരത്തെ മലയാളം പള്ളിക്കൂടത്തിലും അരുവിക്കരയിലും തോന്നയ്ക്കലുമായി രണ്ട് ദിവസം ചെലവഴിക്കും. ആദ്യം പേര് രജിസ്റ്റർ ചെയ്യുന്ന 35 കുട്ടികൾക്കാണ് പ്രവേശനം. പ്രായം 10 മുതൽ 12 വരെ. ഫോൺ: 9497122967, 9495701283. 'വലിയവീടി​െൻറ' സമർപ്പണം നടന്നു ചാത്തന്നൂർ: താഴംകളങ്ങര മേലൂട്ട് ദുർഗാദേവീ ക്ഷേത്രത്തിലെ പുനരുദ്ധാരണം നടത്തിയ വലിയവീടി​െൻറ സമർപ്പണം (അറയും നിരയും നിലവറയും) ക്ഷേത്രം മേൽശാന്തി ദത്താത്രയൻ നമ്പൂതിരിയുടെ കാർമികത്വത്തിൽ നടന്നു. ക്ഷേത്രം പ്രസിഡൻറ് അയ്യപ്പൻപിള്ള, സെക്രട്ടറി സുരേഷ്, രക്ഷാധികാരികളായ പത്മാവതി അമ്മ, ലീലാദേവി അമ്മ, ട്രഷറൻ ബാബുക്കുട്ടൻ, അനിൽ മേലൂട്ട്, വിജയ മോഹനൻ, രാജഗോപാലൻ നായർ എന്നിവർ പങ്കെടുത്തു. കഴിഞ്ഞ രണ്ടിന് നിലവറയുടെ പുനർനിർമാണത്തിന് തുറന്ന് പരിശോധിച്ചപ്പോൾ നിലവറയിൽ 400ൽപരം വർഷം പഴക്കമുള്ള ഉടവാളും താളി ഓലകളും കണ്ടെത്തിയിരുന്നു. ഇവ പുരാവസ്തുവകുപ്പി​െൻറ പരിശോധനക്ക് വിധേയമാക്കി പഴക്കം നിർണയിക്കുന്നതിനുള്ള ശ്രമത്തിലാണ് ക്ഷേത്രം ഭാരവാഹികൾ. എല്ലാമാസവും ആയില്യംനാളിൽ വലിയ വീടുനുള്ളിൽ പൂജകളും ഭക്തർക്ക് പ്രവേശനവും ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.