ദുഃഖവെള്ളി ആചരണത്തിനായി ദേവാലയങ്ങൾ ഒരുങ്ങി

തിരുവനന്തപുരം: യേശുക്രിസ്തു ശിഷ്യരുടെ കാല്‍കഴുകി ചുംബിച്ചതിനെ അനുസ്മരിച്ച് പെസഹദിനത്തിൽ ബിഷപ്പുമാരും വൈദികരും ദേവാലയങ്ങളില്‍ വിശ്വാസികളുടെ കാല്‍കഴുകി ചുംബിച്ചു. ജില്ലയിലെ വിവിധ ദേവാലയങ്ങളിൽ ആയിരക്കണക്കിനുപേർ കാൽകഴുകൽ ശുശ്രൂഷക്ക് എത്തി. രാത്രി ദേവാലയങ്ങളില്‍ ആരാധനക്കുശേഷം പെസഹ ഊട്ടും അപ്പം മുറിക്കലും നടന്നു. യേശുക്രിസ്തുവി‍​െൻറ പീഡാനുഭവ സ്മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി ആചരിക്കും. വിവിധ മതമേലധ്യക്ഷർ പ്രാർഥനാ ശുശ്രൂഷകൾക്ക് കാർമികത്വം വഹിക്കും. പട്ടം സ​െൻറ് മേരീസ് കത്തീഡ്രലിൽ രാവിലെ എട്ടിന് പ്രഭാതനമസ്കാരം നടക്കും. 12ന് പീഡാനുഭവ സന്ദേശം. മലങ്കര കത്തോലിക്കാ സഭ മേജർ ആർച്ച് ബിഷപ് കർദിനാൾ ആർച്ച് ബിഷപ് മാർ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ കാർമികത്വം വഹിക്കും. ഉച്ചക്ക് ഒന്നിന് സ്ലീബാ വന്ദനം, 2.30ന് കുർബാന, 3.30ന് നേർച്ചക്കഞ്ഞി വിതരണം. പാളയം സ​െൻറ് ജോസഫ്സ് കത്തീഡ്രലിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നുവരെ ദിവ്യകാരുണ്യ ആരാധന, മൂന്നിന് പീഡാസഹന അനുസ്മരണം, ദൈവവചന പ്രഘോഷണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം എന്നിവ നടക്കും. മുഖ്യകാർമികൻ തിരുവനന്തപുരം ലത്തീൻ അതിരൂപത ആർച്ച്ബിഷപ് ഡോ. എം. സൂസപാക്യം കാർമികത്വം വഹിക്കും. വൈകീട്ട് ആറിന് കുരുശി‍​െൻറ വഴിയും വചനപ്രഘോഷണവും നടക്കും. ലൂർദ് ഫൊറോന പള്ളിയിൽ വൈകീട്ട് മൂന്നിന് പീഡാനുഭവ ശുശ്രൂഷ, സുവിശേഷപ്രസംഗം, കുരിശി‍​െൻറ വഴി, നഗരി കാണിക്കൽ. മുഖ്യകാർമികൻ ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ മാർ തോമസ് തറയിൽ. വെട്ടുകാട് മാദ്രെ-ദെ-ദേവൂസ് ദൈവാലയത്തിൽ വൈകീട്ട് മൂന്നിന് പീഡാസഹന കർമങ്ങൾ. വചനപ്രഘോഷണം, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം, കുരിശി‍​െൻറ വഴി. തുടർന്ന് മലങ്കര കത്തോലിക്കാ സഭ തിരുവനന്തപുരം മേജർ അതിരൂപത സഹായമെത്രാൻ ഡോ. സാമുവൽ മാർ ഐറേനിയോസ് സമാപന സന്ദേശം നൽകും. പേരൂർക്കട ലൂർദ് ഹിൽ ദേവാലയത്തിൽ രാവിലെ ഒമ്പതു മുതൽ കുർബാനയുടെ ആരാധന. ഉച്ചക്ക് രണ്ടു മുതൽ മൂന്നു വരെ പൊതുആരാധന. മൂന്നിന് പീഡാനുഭവ ശുശ്രൂഷ, കുരുശി‍​െൻറ വഴി, കബറടക്കം. കുറവൻകോണം സ​െൻറ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളിയിൽ രാവിലെ എട്ടിന് സ്ലീബാ പാതയും ദുഃഖവെള്ളിയുടെ ശുശ്രൂഷകളും. വൈകീട്ട് 6.15ന് സന്ധ്യാ പ്രാർഥന. പാളയം സമാധാനരാജ്ഞി ബസിലിക്കയിൽ രാവിലെ ഒമ്പതിന് ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും. വൈകീട്ട് മൂന്നിന് നേർച്ചക്കഞ്ഞി. പോങ്ങുംമൂട് വിശുദ്ധ അൽഫോൻസാ പള്ളിയിൽ രാവിലെ ഒമ്പത് മുതൽ മൂന്നുവരെ കുർബാനയുടെ ആരാധന. മൂന്നിന് പീഡാനുഭവ കർമങ്ങൾ, കുരിശി‍​െൻറ വഴി, വചനസന്ദേശം, തിരുസ്വരൂപ വണക്കം. പോങ്ങുംമൂട് സ​െൻറ് ആൻറണീസ് മലങ്കര പള്ളിയിൽ രാവിലെ 8.30ന് ദുഃഖവെള്ളി ശുശ്രൂഷ, കുരിശ് കുമ്പിടൽ, കബറടക്കം, നേർച്ച. വൈകീട്ട് 6.30ന് സന്ധ്യാ പ്രാർഥന, ബൈബിൾ പാരായണം. എമ്മാവൂസ് സ​െൻറ് ജോസഫ് ദേവാലയത്തിൽ എമ്മാവൂസ് സ​െൻറ് ജോസഫ് ദേവാലയത്തിൽ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടു വരെ ആരാധന. മൂന്നിന് കർമങ്ങൾ, കുരിശി‍​െൻറ വഴി. സ​െൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ പുന്നൻ റോഡിലുള്ള സ​െൻറ് പീറ്റേഴ്സ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് സിംഹാസന കത്തീഡ്രലിൽ രാവിലെ എട്ടിന് പ്രഭാതപ്രാർഥന, ധ്യാനം, പ്രദക്ഷണം. കണ്ണമ്മൂല വിശുദ്ധ മദർതെരേസ ദേവാലയത്തിൽ രാവിലെ ഒമ്പതു മുതൽ വൈകീട്ട് മൂന്നുവരെ ആരാധന. മൂന്നിന് ശുശ്രൂഷകൾ, കുരിശി‍​െൻറ വഴി, രൂപം ചുംബിക്കൽ, നേർച്ചക്കഞ്ഞി. വട്ടിയൂർക്കാവ് വിശുദ്ധ ഫ്രാൻസിസ് സാലസ് ദേവാലയത്തിൽ രാവിലെ 9.15 മുതൽ 2.15 വരെ ആരാധന. 2.15ന് കുരിശി‍​െൻറ വഴി. മൂന്നിന് പീഡാനുഭവ ശുശ്രൂഷ. കിള്ളിപ്പാലം സ​െൻറ് ജൂഡ് പള്ളിയിൽ രാവിലെ എട്ടിന് കുരിശി‍​െൻറ വഴിയുടെ ദൃശ്യാവിഷ്കാരവും കുരിശി‍​െൻറ വഴിയും. തുടർന്ന് സമാപന സന്ദേശം അഞ്ചുതെങ്ങ് ഫൊറോന വികാരി ഫാ. ജോസഫ് ഭാസ്കർ. രാവിലെ 10 മുതൽ വൈകീട്ട് മൂന്നുവരെ ദിവ്യകാരുണ്യ ആരാധന. തുടർന്ന് പീഡാനുഭവ കർമങ്ങൾ. മുഖ്യകാർമികൻ ഇടവക വികാരി ഫാ. ജേക്കബ് സ്റ്റെല്ലസ്. ശ്രീകാര്യം മാർ ബസേലിയോസ് മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ രാവിലെ എട്ടിന് പ്രഭാത നമസ്കാരത്തോടെ ദുഃഖവെള്ളിയുടെ ശുശ്രൂഷകൾ ആരംഭിക്കും. മൂന്നാംമണി നമസ്കാരം, മധ്യാഹ്ന നമസ്കാരം, ഒമ്പതാം മണി നമസ്കാരം, കബറടക്ക ശുശ്രൂഷ, ചൊറുക്ക, കഞ്ഞി വിതരണം. വൈകീട്ട് ആറിന് സന്ധ്യാ നമസ്കാരം എന്നിങ്ങനെയാണ് പരിപാടികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.