ദേശീയപാതയിൽ ആന ഇടഞ്ഞു; പാപ്പാനെ തട്ടിവീഴ്​ത്തി

കൊട്ടിയം: പഴയാറ്റിൻകുഴി ദേശീയപാതയിൽ ആന ഇടഞ്ഞു. അക്രമാസക്തനായ ആന പാപ്പാനെ തട്ടിവീഴ്ത്തുകയും രണ്ട് ഒാേട്ടാകൾ തകർക്കുകയും മറ്റ് വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. പഴയാറ്റിൻകുഴി ഒട്ടത്തിൽ കൊച്ചുമണ്ടക്കാട് ക്ഷേത്രത്തിൽ ഉത്സവം കഴിഞ്ഞ് നടത്തിക്കൊണ്ടുവരുന്നതിനിടെ രാത്രി 9.30ഒാടെ പട്ടത്താനം കേശവദാസ് എന്ന ആനയാണ് ഇടഞ്ഞത്. പാപ്പാനെ ആക്രമിച്ചശേഷം ദേശീയപാതയിലൂടെ ഒരു കിലോമീറ്ററോളം ഒാടുകയും കണ്ണിൽ കണ്ടതെല്ലാം നശിപ്പിക്കുകയും ചെയ്തു. ഇൗ സമയം ദേശീയപാതയിൽ ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങളുണ്ടായിരുന്നു. രാത്രി വൈകിയും ആനയെ തളക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. സംഭവമറിഞ്ഞ് പ്രദേശത്ത് നിരവധി ആളുകൾ തടിച്ചുകൂടുകയും ദേശീയപാതയിൽ ഏറെനേരം ഗതാഗതം മുടങ്ങുകയും െചയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.