മുസ്​ലിംകൾക്കെതിരെ വ്യാജ വാർത്ത: പോസ്​റ്റ്​കാർഡ്​ ന്യൂസ്​ സ്​ഥാപകൻ അറസ്​റ്റിൽ

ബംഗളൂരു: ജൈനസന്യാസിയെ മുസ്ലിം യുവാക്കൾ ആക്രമിച്ചെന്ന വ്യാജ വാർത്ത പ്രചരിപ്പിച്ചതിന് പോസ്റ്റ്കാർഡ് ന്യൂസ് വെബ്സൈറ്റ് സ്ഥാപകൻ മഹേഷ് വിക്രം ഹെഗ്ഡെ അറസ്റ്റിൽ. ബംഗളൂരു സെൻട്രൽ ക്രൈംബ്രാഞ്ചാണ് വിക്രം ഹെഗ്ഡെയെ അറസ്റ്റ് ചെയ്തത്. വർഗീയ സംഘർഷത്തിലേക്ക് നയിക്കുന്ന രീതിയിൽ വസ്തുതാവിരുദ്ധമായി വാർത്ത പ്രചരിപ്പിച്ചതിനായിരുന്നു കേസ്. മാർച്ച് 18ന് പുറത്തുവിട്ട വാർത്തയാണ് വിവാദമായത്. ഹാസൻ ജില്ലയിലെ ശ്രാവണബെലഗോളയിൽ നടന്ന ജൈന ആഘോഷപരിപാടിയിൽ പെങ്കടുത്തു മടങ്ങുകയായിരുന്ന ജൈന സന്യാസി അപകടത്തിൽെപട്ട് പരിക്കേറ്റ ചിത്രം ഉപയോഗിച്ച് മുസ്ലിം യുവാക്കൾ ആക്രമിച്ച സന്യാസി എന്ന കുറിപ്പോടെ പ്രചരിപ്പിക്കുകയായിരുന്നു. സിദ്ധരാമയ്യയുടെ കർണാടകയിൽ ആർക്കും രക്ഷയില്ലെന്നും കൂട്ടിച്ചേർത്തു. വ്യാജ വാർത്തക്കെതിരെ ബംഗളൂരു ജില്ല കോൺഗ്രസ് കമ്മിറ്റി നൽകിയ പരാതിയിലാണ് സ്ഥാപനത്തിനെതിരെ പൊലീസ് കേസെടുത്തത്. അറസ്റ്റിനെതിരെ ബി.ജെ.പി നേതാക്കൾ രംഗത്തുവന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.