തിരുവനന്തപുരം: മകളുടെ വിവാഹ നിശ്ചയത്തിനുപോയ പിതാവിനും ബന്ധുക്കൾക്കും നേരെ പൊലീസ് അതിക്രമം. പൂന്തുറ എസ്.എം ലോക്ക് സ്വദേശി ഹക്കീമിനും കുടുംബത്തിനും നേരെയായിരുന്നു പാങ്ങോട് പൊലീസിെൻറ അതിക്രമം. സംഭവത്തിൽ മുഖ‍്യമന്ത്രി, ഡി.ജി.പി, മനുഷ‍്യാവകാശ കമീഷൻ എന്നിവർക്ക് ഹക്കീം പരാതി നൽകി. ഇൗ മാസം 16ന് ഡോക്ടറായ മകളുടെ വിവാഹം ഉറപ്പിക്കാനായി ഹക്കീം ബന്ധുക്കൾ ഉൾപ്പെെടയുള്ളവരുമായി പാങ്ങോട് കുമ്മിൾ എന്ന സ്ഥലത്തേക്ക് പേകുന്നതിനിടെ പുലിപ്പാറ ഭാഗത്തുെവച്ച് ഇവർ സഞ്ചരിച്ച വാഹനവും എതിർ ദിശയിൽനിന്ന് വന്ന കെ.എസ്.ആർ.ടി ബസുമായി ചെറിയ രീതിൽ ഉരസി. ഇതിനെ ചൊല്ലി കെ.എസ്.ആർ.ടി.സി െെഡ്രവറുമായി വാക്കേറ്റവും ഉണ്ടായി. ഇൗസമയം ബസിൽ ഉണ്ടായിരുന്ന പൊലീസുകാരൻ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പാങ്ങോട് പൊലീസ് ഹക്കീമും ബന്ധുക്കളും സഞ്ചരിച്ച വാഹനം സ്റ്റേഷനിലേക്ക് കെണ്ടുവരാൻ ആവശ‍്യപ്പെട്ടു. മകളുടെ വിവാഹ നിശ്ചയത്തിനാണ് എത്തിയതെന്നും സംഭവം പറഞ്ഞുതീർക്കാമെന്നും നിശ്ചയവീട്ടിൽ പോയി വാഹനത്തിൽ ഇരിക്കുന്നവരെ ഇറക്കിയശേഷം തിരികെ വരാമെന്നും ഹക്കീമും ബന്ധുക്കളും പറഞ്ഞുവെങ്കിലും ഇത് കേൾക്കാൻ പൊലീസ് തയാറായില്ല. വാഹനത്തിൽ കയറി സ്ത്രീകൾ ഉൾപ്പെെടയുള്ളവരോട് മോശമായി പെരുമാറുകയും െെഡ്രവറെ ഭീഷണിപ്പെടുത്തി വാഹനം പൊലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. വാഹനത്തിൽനിന്ന് ഹക്കീം, നൗഫൽ, ജലാലുദ്ദീൻ, മാഹീൻ, നിസാം എന്നിവരെ ബലമായി പിടിച്ചിറക്കി ലോക്കപ്പിലാക്കി. സ്ത്രീകൾ ഉൾപ്പെെടയുള്ളവരെ ഇറക്കിയശേഷം വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള 27പേർ പെരുവഴിയിലായി. വിവരമറിഞ്ഞ് നിശ്ചയം ഉറപ്പിച്ചിരുന്ന വരനും ബന്ധുക്കളും സ്റ്റേഷനിൽ എത്തി ഇവരെ വിട്ടയക്കണമെന്നും നിശ്ചയത്തിന് എത്തിയവരാെണന്ന് അവശ‍്യപ്പെട്ടുവെങ്കിലും എസ്.ഐ വന്നിട്ട് നോക്കാം എന്ന് പറഞ്ഞ് ഒഴിവാക്കുകയായിരുന്നു. ഇതിനിടെ പൊലീസ് കെ.എസ്.ആർ.ടി.സി ബസിനെ പോകാൻ അനുവദിച്ചു. രാത്രി 9.30ഒാടെ പാങ്ങോട് എസ്.ഐ നിയാസ് സ്റ്റേഷനിലെത്തി കെ.എസ്.ആർ.ടി.സി െെഡ്രവറുമായി ഒത്തുതീർപ്പിലെത്തിയാൽ വിട്ടയക്കാമെന്ന് പറഞ്ഞു. ഇതുപ്രകാരം ഹക്കീമിെൻറ ബന്ധുക്കൾ െെഡ്രവറെ കണ്ട് കാര‍്യങ്ങൾ പരസ്പരം സംസാരിച്ച് ഒത്തുതീർപ്പാക്കിയശേഷം സ്റ്റേഷനിൽ എത്തിയെങ്കിലും ഇതിനിടെ പൊലീസ് എഫ്.ഐ.ആർ ഇട്ട് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പിന്നീടിവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പരസ്പരം പറഞ്ഞുതീർക്കേണ്ട കാര‍്യം പൊലീസ് ഇടപെട്ട് ഗുരുതരമാക്കുകയും തന്നെയും ബന്ധുക്കളെയും പരസ‍്യമായി അവഹേളിക്കുകയും ജയിലിൽ അടയ്ക്കുകയും ചെയതുവെന്ന് ഹക്കീം പറയുന്നു. നാലുദിവസം റിമാൻഡിൽ കഴിഞ്ഞ ഹക്കീം പുറത്തിറങ്ങി വരെൻറ വീട്ടിൽ നേരിട്ടുചെന്ന് കാര‍്യങ്ങൾ ബോധ്യപ്പെടുത്തി. കാര‍്യങ്ങൾ നേരിട്ട് മനസ്സിലാക്കിയതിനാൽ വരെൻറ വീട്ടുകാർ പിന്നീട് നിശ്ചയം നടത്താമെന്ന് സമ്മതിക്കുകയും ചെയ്തു. ജാമ‍്യത്തിൽ ഇറങ്ങിയ ഹക്കീമിനെ വീണ്ടും ഉപദ്രവിക്കുന്ന തരത്തിലാണ് പാങ്ങോട് പൊലീസിെൻറ നിലപാട്. ജാമ‍്യവ‍്യവസ്ഥ പ്രകാരം സ്റ്റേഷനിൽ ഒപ്പിടാൻ എത്തുന്നതിന് സമയം താമസിച്ചതിനെ തുർന്ന് ഇയാളുടെ ജാമ‍്യം റദ്ദാക്കണമെന്ന് ആവശ‍്യപ്പെട്ട് പൊലീസ് കോടതിയിൽ റിപ്പേർട്ട് നൽകി. സ്റ്റേഷനിൽ എത്തിച്ച തന്നോട് കേസ് ഒതുക്കിത്തീർക്കാൻ വേണ്ട കാര്യങ്ങൾ ചെയ്തുതരാമെന്ന് പൊലീസുകാർ പറഞ്ഞതായും അതിന് തയാറാകാത്തതിനെ തുടർന്നാണ് ഇത്തരത്തിൽ ഉപദ്രവിച്ചതെന്നും ഹക്കീം പറയുന്നു. പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷണം തിരുവനന്തപുരം: മകളുടെ വിവാഹ നിശ്ചയത്തിന് പോയ പിതാവിനും ബന്ധുക്കൾക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടു. ഇതുസംബന്ധിച്ച കാര്യങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പിയോട് നിർദേശിച്ചതായി റൂറൽ എസ്.പി അശോക്കുമാർ 'മാധ്യമ'േത്താട് പറഞ്ഞു. റിപ്പോർട്ട് ലഭിച്ചശേഷം തുടർനടപടി കൈക്കൊള്ളുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.