ഇന്ന്​ പെസഹ ഭക്തിനിര്‍ഭരമായി ദേവാലയങ്ങള്‍

തിരുവനന്തപുരം: പെസഹയുടെ തിരുക്കര്‍ങ്ങള്‍ക്കായി നഗരത്തിലെ ദേവാലയങ്ങള്‍ ഒരുങ്ങി. വിവിധ ദേവാലയങ്ങളില്‍ വ്യാഴാഴ്ച നടക്കുന്ന പെസഹാ ശുശ്രൂഷകളില്‍ ആയിരക്കണക്കിന് വിശ്വാസികള്‍ പങ്കുചേരും. വിവിധ മതമേലധ്യക്ഷന്മാര്‍ പ്രാര്‍ഥനക്ക് കാര്‍മികത്വം വഹിക്കും. പട്ടം സ​െൻറ് മേരീസ് കത്തീഡ്രല്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് മൂന്നുവരെ ആരാധന. വൈകീട്ട് മൂന്നിന് ആരംഭിക്കുന്ന കാല്‍കഴുകല്‍ ശുശ്രൂഷക്ക് മലങ്കര കത്തോലിക്ക സഭ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ മുഖ്യകാര്‍മികനാകും. തുടര്‍ന്ന് പെസഹ കുര്‍ബാന. പാളയം സ​െൻറ് ജോസഫ്‌സ് കത്തീഡ്രലില്‍ വ്യാഴാഴ്ച വൈകീട്ട് അഞ്ചിന് തിരുവത്താഴപൂജ, കാല്‍കഴുകള്‍ ശുശ്രൂഷ, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവ നടക്കും. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ് ഡോ. എം. സൂസപാക്യം മുഖ്യകാര്‍മികത്വം നൽകും. പി.എം.ജിയിലുള്ള ലൂര്‍ദ് ഫൊറോന പള്ളിയില്‍ രാവിലെ 6.30 മുതല്‍ വൈകീട്ട് 4.30 വരെ കുമ്പസാരിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. പെസഹാ കര്‍മങ്ങള്‍ വൈകീട്ട് ആറിന് ആരംഭിക്കും. ഇടവക വികാരി ഫാ. ജോസ് വിരുപ്പേല്‍ മുഖ്യകാര്‍മികത്വം നൽകും. വെട്ടുകാട് മാദ്രെ-ദെ-ദേവൂസ് ദൈവാലയത്തിൽ വൈകീട്ട് അഞ്ചിന് തിരുവത്താഴ ദിവ്യബലി. മുഖ്യകാര്‍മികന്‍ തിരുവനന്തപുരം ലത്തീന്‍ അതിരൂപത സഹായമെത്രാന്‍ ഡോ. ആര്‍. ക്രിസ്തുദാസ്. രാത്രി 7.30 മുതല്‍ രാത്രി 12വരെ ദിവ്യകാരുണ്യ ആരാധന. ലൂര്‍ദ് ഹില്‍ ദൈവാലയത്തിൽ (പേരൂര്‍ക്കട) വൈകീട്ട് 5.30ന് കുര്‍ബാന, കാല്‍കഴുകള്‍ ശുശ്രൂഷ. മുഖ്യകാര്‍മികന്‍ ഫാ. റോണി മാളിയേക്കല്‍. കുറവന്‍കോണം സ​െൻറ് ജോസഫ് മലങ്കര കത്തോലിക്ക പള്ളിയില്‍ രാവിലെ 6.45ന് പ്രഭാത പ്രാര്‍ഥന. 7.15ന് പെസഹാ കുര്‍ബാന. വൈകീട്ട് 5.30ന് സന്ധ്യാപ്രാര്‍ഥന. പാളയം സമാധാനരാജ്ഞി ബസിലിക്കയില്‍ രാവിലെ 6.30ന് പ്രഭാത നമസ്‌കാരം. ഏഴിന് പെസഹയോടനുബന്ധിച്ചുള്ള കുര്‍ബാന. തുടര്‍ന്ന് രാവിലെ ഒമ്പതുമുതല്‍ പ്രാര്‍ഥനാ ഗ്രൂപ്പുകളുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ദിവ്യകാരുണ്യ ആരാധന. പോങ്ങുംമൂട് വിശുദ്ധ അല്‍ഫോന്‍സാ പള്ളിയിൽ വൈകീട്ട് 5.30ന് പെസഹായുടെ തിരുക്കര്‍മങ്ങള്‍ ആരംഭിക്കും. ആഘോഷമായ വിശുദ്ധ കുര്‍ബാന, കാല്‍കഴുകള്‍ ശുശ്രൂഷ, വചനസന്ദേശം, വിശുദ്ധ കുര്‍ബാനയുടെ ആരാധന. മുഖ്യകാര്‍മികന്‍ ഫാ. ഷാജി തെക്കേക്കര. ശ്രീകാര്യം മാര്‍ ബസേലിയോസ് മാര്‍ ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ രാവിലെ നാലിന് രാത്രി നമസ്‌കാരം. ആറിന് വിശുദ്ധ കുര്‍ബാന. വൈകീട്ട് ആറിന് സന്ധ്യാനമസ്‌കാരം. 8.45ന് ധ്യാനപ്രസംഗം. പോങ്ങുംമൂട് സ​െൻറ് ആൻറണീസ് മലങ്കര പള്ളിയില്‍ രാവിലെ 6.30ന് പെസഹാ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന. വൈകീട്ട് 6.30ന് സന്ധ്യാ പ്രാര്‍ഥന. പുന്നന്‍ റോഡിലുള്ള സ​െൻറ് പീറ്റേഴ്‌സ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് സിംഹാസന കത്തീഡ്രലില്‍ വൈകീട്ട് പെസഹയോടനുബന്ധിച്ചുള്ള കുര്‍ബാന.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.