മോ​േട്ടാർ വാഹന വകുപ്പ്​ പുതിയ വാഹനങ്ങൾ പുറത്തിറക്കി

തിരുവനന്തപുരം: എൻഫോഴ്സ്മ​െൻറ് പ്രവർത്തനങ്ങൾ ശക്തമാക്കുന്നതി​െൻറ ഭാഗമായി മോട്ടോർ വാഹന വകുപ്പ് പുതിയ വാഹനങ്ങൾ പുറത്തിറക്കി. ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ ഫ്ലാഗ് ഓഫ് നിർവഹിച്ചു. മഹീന്ദ്ര ടി.യു.വി 300 ശ്രേണിയിൽപ്പെട്ട 24 വാഹനങ്ങളാണ് ഇനി വകുപ്പി​െൻറ പ്രവർത്തനങ്ങളുടെ ഭാഗമാകുന്നത്. ആധുനിക സംവിധാനങ്ങളുള്ള വാഹനങ്ങൾക്ക് 1.68 കോടിയാണ് വില. ഡ്രൈവർമാർ മദ്യപിച്ചിട്ടുണ്ടോയെന്നറിയുന്നതിന് ബ്രീത് അനലൈസർ, ഹോണി​െൻറ ശക്തി പരിശോധിക്കാനുള്ള ഡെസിബൽ മീറ്റർ, വാഹനങ്ങളിലെ ലൈറ്റുകളുടെ തീവത്ര അളക്കാനുള്ള ലക്സ് മീറ്റർ തുട‌ങ്ങിയ സംവിധാനങ്ങൾ പുതിയ വാഹനങ്ങളിൽ ഘടിപ്പിക്കും. പുതുതായി ആരംഭിച്ച സബ് ആർ.ടി ഓഫിസുകളിലും വാഹനങ്ങൾ കുറവുള്ള ആർ.ടി ഓഫിസുകളിലേക്കുമാണ് വാഹനങ്ങൾ കൈമാറുന്നത്. ഗതാഗത കമീഷണർ കെ. പത്മകുമാർ, ജോയൻറ് കമീഷണർ രാജീവ് പുത്തലത്ത് തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.