തിരുവനന്തപുരം: സംസ്ഥാനത്തെ കാർഷികമേഖല നേരിടുന്ന പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള കർഷകസംഘം മുഖ്യമന്ത്രിക്കും കൃഷി, റവന്യൂ വകുപ്പ് മന്ത്രിമാർക്കും അവകാശപത്രിക സമർപ്പിച്ചു. സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന ധർണ സംസ്ഥാന സെക്രട്ടറി കെ.വി. രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡൻറ് കോലിയക്കോട് കൃഷ്ണൻനായർ അധ്യക്ഷതവഹിച്ചു. കാർഷിക പ്രതിസന്ധി പരിഹരിക്കാനുള്ള നിർദേശങ്ങൾ മുന്നോട്ടുെവച്ച എം.എസ്. സ്വാമിനാഥൻ കമ്മിറ്റിയുടെ റിപ്പോർട്ട് നടപ്പാക്കാൻ കേന്ദ്ര സർക്കാർ വിമുഖത കാണിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാർഷികോൽപന്നങ്ങളുടെ വിലത്തകർച്ച, കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന കൃഷിനാശം തുടങ്ങിയ കാരണങ്ങളാൽ കൃഷി ആദായകരമല്ലാതായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അവകാശപത്രിക സമർപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെ.എൻ. ബാലഗോപാൽ, അഡ്വ. ഓമല്ലൂർ ശങ്കരൻ, അഡ്വ. എസ്.കെ. പ്രീജ, ജോർജ്മാത്യു, ജില്ല സെക്രട്ടറി കെ.സി. വിക്രമൻ, വി.എസ്. പത്മകുമാർ തുടങ്ങിയവർ സംസാരിച്ചു. റബറിെൻറ താങ്ങുവില 200 രൂപയായി നിശ്ചയിക്കാൻ കേന്ദ്രത്തിൽ സമ്മർദം ചെലുത്തുക, ഇറക്കുമതിനയം തിരുത്തുക, ചിരട്ടപ്പാൽ ഇറക്കുമതി ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അവകാശപത്രികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.