ജില്ല ആശുപത്രിയിൽ സൂപ്രണ്ടിനെ നിയമിക്കണം -^വെൽഫെയർ പാർട്ടി

ജില്ല ആശുപത്രിയിൽ സൂപ്രണ്ടിനെ നിയമിക്കണം --വെൽഫെയർ പാർട്ടി കൊല്ലം: ജില്ല ആശുപത്രിയിൽ അടിയന്തരമായി സൂപ്രണ്ടിനെ നിയമിക്കണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സലിം മൂലയിൽ. ആശുപത്രി അധികൃതർക്ക് നേരെയുള്ള രാഷ്ട്രീയ നേതാക്കളുടെ അനാവശ്യ ഇടപെടൽ അവസാനിപ്പിക്കാൻ സർക്കാർ നടപടി സ്വീകരിക്കണം. ജില്ലയിലെ ആയിരക്കണക്കിന് നിർധന രോഗികൾക്ക് ആശ്രയമായ ആശുപത്രി ഭരണപക്ഷ പാർട്ടികളുടെ അനാവശ്യ ഇടപെടൽ മൂലം പ്രതിസന്ധി നേരിടുകയാണ്. ഇത്തരം ഇടപെടലുകൾ അവസാനിപ്പിക്കാൻ ആരോഗ്യവകുപ്പ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.