റെയിൽവേ രണ്ടാം ടെർമിനൽ: നിർമാണം ജൂണിൽ പൂർത്തീകരിക്കും

കൊല്ലം: റെയിൽവേ സ്റ്റേഷനിലെ രണ്ടാം ടെർമിനലി​െൻറ നിർമാണ പ്രവർത്തനങ്ങൾ ജൂണിൽ പൂർത്തീകരിക്കുമെന്ന് ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.കെ. കുൽേശ്രഷ്ഠ പറഞ്ഞതായി എൻ.കെ. പ്രേമചന്ദ്രൻ എം.പി അറിയിച്ചു. കൊല്ലം റെയിൽവേ സ്റ്റേഷനിലെ നവീകരണ പ്രവർത്തനങ്ങൾ നേരിൽ കണാനെത്തിയ ആർ.കെ. കുൽേശ്രഷ്ഠ പരിശോധന നടത്തുകയും ജീവനക്കാരോട് സംസാരിക്കുകയും ചെയ്തു. രണ്ടാം ടെർമിനലിൽ നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവൃത്തി കൂടാതെ എം.പി ഫണ്ട് ഉപയോഗിച്ചുള്ള പ്രവൃത്തിയും ആറ് മാസത്തിനകം പൂർത്തീകരിക്കും. ലിഫ്റ്റ്, എസ്കലേറ്റർ തുടങ്ങി അത്യാധുനിക സൗകര്യം ഉൾപ്പെടെ ഈ കാലാവധിക്കുള്ളിൽ പൂർത്തീകരിക്കും. യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കാനുള്ള തുടർപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കാൻ ജനറൽ മാനേജർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. രണ്ടാം ടെർമിനലി​െൻറയും റെയിൽവേ സ്റ്റേഷ​െൻറയും പരിശോധന കൂടാതെ റെയിൽവേ ഹെൽത്ത് യൂനിറ്റ്, ആർ.ആർ.ഐ സ​െൻറർ, സ്റ്റാഫ് കോളനി എന്നിവിടങ്ങളിലും കുൽേശ്രഷ്ഠ പരിശോധന നടത്തി. എൻ.കെ. േപ്രമചന്ദ്രൻ എം.പിയുടെ ആവശ്യപ്രകാരം കൊല്ലം ഹെൽത്ത് യൂനിറ്റിലെ നിർമാണ പ്രവർത്തനങ്ങളുടെ പരിശോധനയും നടത്തി. ആശുപത്രി വികസനത്തിനാവശ്യമായ കൂടുതൽ നിർദേശങ്ങൾ സമർപ്പിക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. ജനറൽ മാനേജരെ കൂടാതെ ദക്ഷിണ റെയിൽവേയുടെ ചെന്നൈയിലെ വിവിധ വകുപ്പ് മേധാവികളായ ചീഫ് സെക്യൂരിറ്റി കമീഷണർ എസ്.സി. പാഹറിൻ, ചീഫ് കമേഴ്സ്യൽ മാനേജർ പി. പ്രിയംവദ, ചീഫ് ഓപറേറ്റിങ് മാനേജർ അനന്തരാമൻ, പ്രിൻസിപ്പൽ ചീഫ് പേഴ്സനൽ ഓഫിസർ, തിരുവനന്തപുരം ഡിവിഷനൽ റെയിൽവേ മാനേജർ പ്രകാശ് ബുട്ടാനി, അഡീഷനൽ ഡിവിഷനൽ റെയിൽവേ മാനേജർ, ഡിവിഷനിലെ വിവിധ വകുപ്പ് മേധാവികൾ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തിയത്. പരിശോധനയിൽ ജനറൽ മാനേജർ സംതൃപ്തി പ്രകടിപ്പിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.