ദേശീയോദ്ഗ്രഥനം കാൽപനിക സ്വപ്‌നമാകരുത് ^സ്പീക്കർ

ദേശീയോദ്ഗ്രഥനം കാൽപനിക സ്വപ്‌നമാകരുത് -സ്പീക്കർ ഭാരത് ജ്യോതി പുരസ്‌കാരം സ്പീക്കർ ഏറ്റുവാങ്ങി ന്യൂഡൽഹി: ദേശീയോദ്ഗ്രഥനമെന്നത് കാൽപനിക സ്വപ്‌നമാകരുതെന്ന് സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ. രാജ്യത്തി​െൻറ വിഭവങ്ങളും സാധ്യതകളും മുഴുവൻ ജനങ്ങൾക്കും പ്രാപ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്ത്യ - ഇൻറർനാഷനൽ ഫ്രണ്ട്ഷിപ് സൊസൈറ്റി സംഘടിപ്പിച്ച 'സാമ്പത്തിക വളർച്ചയും -ദേശീയോദ്ഗ്രഥനവും' എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സൊസൈറ്റിയുടെ ഈ വർഷത്തെ ഭാരത് ജ്യോതി പുരസ്‌കാരം ചടങ്ങിൽ സ്പീക്കർ ഏറ്റുവാങ്ങി. സാമ്പത്തിക വളർച്ചക്കൊപ്പം തൊഴിൽ അടക്കമുള്ള സാധ്യതകൾ രാജ്യത്തെ ജനങ്ങളിലേക്ക് ശരിയായ തോതിൽ വിതരണം ചെയ്യപ്പെടുന്നില്ലെന്ന് സ്പീക്കർ ചൂണ്ടിക്കാട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.