മുട്ടത്തറയിൽ ഇറച്ചി മാലിന്യസംസ്കരണ പ്ലാൻറ് അനുവദിക്കില്ല -വി.എസ്. ശിവകുമാർ തിരുവനന്തപുരം: മുട്ടത്തറയിൽ സ്ഥാപിക്കാനുദ്ദേശിച്ച നഴ്സിങ് കോളജ് മാറ്റി പകരം ഇറച്ചി മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന് വി.എസ്. ശിവകുമാർ എം.എൽ.എ. സിമെറ്റിെൻറ ആഭിമുഖ്യത്തിൽ കഴിഞ്ഞ സർക്കാർ തറക്കല്ലിട്ട പദ്ധതിക്ക് ആറു കോടി അന്ന് അനുവദിക്കുകയും ചെയ്തിരുന്നു. എൽ.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്ന് രണ്ടു വർഷമായിട്ടും കോളജിെൻറ നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാത്തത് ഖേദകരമാണ്. കഴിഞ്ഞ സർക്കാർ പ്രദേശത്ത് ഏറ്റെടുത്ത അഞ്ചര ഏക്കർ സ്ഥലത്ത് മത്സ്യത്തൊഴിലാളികളെയും വികലാംഗ കോളനി നിവാസികളെയും പുനരധിവസിപ്പിക്കുന്നതിന് ആരംഭിച്ച ഭവനനിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു വരുകയാണ്. ജനവാസകേന്ദ്രമായി മാറുന്ന ഈ ഭാഗത്ത് ഇറച്ചി മാലിന്യസംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നത് ശരിയായ നടപടിയല്ല. ജനവികാരം ഉൾക്കൊണ്ട് സർക്കാറും കോർപറേഷനും നീക്കത്തിൽനിന്ന് പിന്മാറണമെന്നും ശിവകുമാർ പ്രസ്താവനയിൽ ആവശ്യെപ്പട്ടു. നൈപുണ്യ പരിശീലനവും തൊഴിലും തിരുവനന്തപുരം: നഗരസഭയിൽ നടപ്പാക്കുന്ന കേന്ദ്രാവിഷ്കൃത പദ്ധതിയായ ദേശീയനഗര ഉപജീവന ദൗത്യത്തിെൻറ (NULM) ആഭിമുഖ്യത്തിൽ 'സൈബർ സെക്യൂരിറ്റി' തൊഴിലധിഷ്ഠിത കോഴ്സിലേക്ക് നഗരസഭാ പരിധിയിലുള്ള യുവതി-യുവാക്കളിൽനിന്ന് അപേക്ഷ ക്ഷണിച്ചു. പരിശീലനം പൂർണമായും സൗജന്യമാണ്. നിലവിലെ ബാച്ചിൽ 35 പേർക്കാണ് അവസരം. രജിസ്ട്രേഷൻ ഏപ്രിൽ നാലിന് രാവിലെ 10 മുതൽ 12 വരെ. ഫോൺ: 9995444585, 8606258829.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.