ഹൈകോടതി ജഡ്ജിമാര്‍ക്കും ഇന്നോവ ക്രിസ്​റ്റ കാറുകള്‍

തിരുവനന്തപുരം: ഹൈകോടതി ജഡ്ജിമാര്‍ക്കായി 28 ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു. നേരത്തേ മന്ത്രിമാര്‍ക്കെല്ലാം ഇന്നോവ ക്രിസ്റ്റ കാറുകള്‍ വാങ്ങിയിരുന്നു. 25 ലക്ഷം രൂപവരെ വിലവരും ഇതിന്. അഭിഭാഷക ക്ലര്‍ക്ക് ക്ഷേമനിധി ബില്ലിനും മന്ത്രിസഭ അംഗീകാരം നൽകി. ക്ഷേമനിധി സ്റ്റാമ്പ് വില 12 രൂപയില്‍നിന്ന് 20 രൂപയായി ഉയര്‍ത്താനും അംഗങ്ങളുടെ വാര്‍ഷിക അംശാദായം 1200 രൂപയില്‍നിന്ന് 2000 ആയി ഉയര്‍ത്താനും ബില്ലില്‍ ശിപാര്‍ശയുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.