'ദേശീയ വിദ്യാഭ്യാസ നയം അട്ടിമറിക്കാനുള്ള നീക്കം ഉപേക്ഷിക്കണം'

കൊല്ലം: ദേശീയ വിദ്യാഭ്യാസ നയത്തെയും പൊതുവിദ്യാഭ്യാസത്തെയും അട്ടിമറിക്കാനുള്ള നീക്കമാണ് ഹയർ സെക്കൻഡറി, ഹൈസ്കൂൾ ഏകീകരണം എന്ന മുടന്തൻ ആശയമെന്ന് കേരള കോൺഗ്രസ് (ജേക്കബ്) ജില്ല നേതൃയോഗം അഭിപ്രായപ്പെട്ടു. സ്വകാര്യസ്കൂൾ ലോബികളുമായുള്ള സർക്കാറി​െൻറ ഒത്തുകളിയാണ് തീരുമാനങ്ങളുടെ പിന്നിൽ. 10 ലക്ഷം വിദ്യാർഥികളെയും 30,000 അധ്യാപകരെയും പ്രതികൂലമായി ബാധിക്കുന്ന ഈ മണ്ടൻ തീരുമാനത്തിൽനിന്ന് പിന്തിരിയണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല പ്രസിഡൻറ് കല്ലട ഫ്രാൻസിസ് അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കുളക്കട രാജു, ജില്ല വൈസ് പ്രസിഡൻറുമാരായ റോയി ഉമ്മൻ, ആർ. ബാലകൃഷ്ണപിള്ള, ജില്ല സെക്രട്ടറിമാരായ ആർ. രാജശേഖരപിള്ള, റോബർട്ട് പട്ടക്കടവ്, ഗോകുലം സന്തോഷ്, കരിക്കോട് ജമീർലാൽ, പ്രജാത, മിനി സത്യൻ, കൊറ്റങ്കര സുരേഷ്, നിയോജകമണ്ഡലം പ്രസിഡൻറുമാരായ ബേബി മാത്യു, മണി മോഹനൻ നായർ, രാജു നെച്ചേരി, ഷാജി ഫ്രാൻസിസ്, ശശികുമാർ, ജോയി എന്നിവർ സംസാരിച്ചു. വിദ്യാഭ്യാസ വായ്പ എടുത്തവരുടെ യോഗം കൊല്ലം: 2004 മുതൽ 2016 വരെ വിദ്യാഭ്യാസ വായ്പ എടുത്ത് യഥാക്രമം ബന്ധപ്പെട്ട രേഖകൾ സമർപ്പിക്കാൻ താമസിച്ചു പോയത് കാരണം സർക്കാർ പ്രഖ്യാപിച്ച ആനൂകൂല്യം ലഭിക്കാത്തവരുടെ അടിയന്തര യോഗം കേരള എജുക്കേഷൻ ലോൺ ഹോൾഡേഴ്സ് വെൽഫെയർ ഓർഗനൈസേഷൻ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 31ന് വൈകീട്ട് മൂന്നിന് കൊല്ലം ഫൈൻ ആർട്സ് ഹാളിൽ കൂടും. ഫോൺ: 7736055565, 9895104500.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.