ഫാഷിസത്തിനെതിരെ സാംസ്​കാരിക യാത്ര

കൊല്ലം: കവികളും സാംസ്കാരിക പ്രവർത്തകരും ഒത്തുചേർന്ന് വർഗീയ ഫാഷിസത്തിനെതിരെ 'പ്രതിഷേധ വണ്ടി' പേരിൽ സാംസ്കാരിക യാത്ര നടത്തി. കവി ബാബുപാക്കനാർ, ടി.ആർ. ഷിബു, ഡോ. ബി. ബാലചന്ദ്രൻ, കെ. സന്തോഷ്കുമാർ, സന്തോഷ് കരുനാഗപ്പള്ളി എന്നിവർ നേതൃത്വം നൽകി. പത്തനാപുരത്ത് കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാനം ചെയ്തു. രണ്ട് ദിവസങ്ങളിലായി ജില്ലയിൽ 19 കേന്ദ്രങ്ങളിൽ സ്നേഹസംഗമം നടന്നു. കൊല്ലം ബീച്ചിൽ നടന്ന സമാപന സമ്മേളനം രാജഗോപാൽ വാകത്താനം ഉദ്ഘാടനം ചെയ്തു. ആശ്രാമം സന്തോഷ് അധ്യക്ഷത വഹിച്ചു. ജാഥാംഗങ്ങളിൽനിന്ന് സാംസ്കാരിക ജ്യോതി പുതിയ തലമുറയിലെ കുട്ടികൾ ഏറ്റുവാങ്ങി. ബാബു പാക്കനാർ, ഡി. സുരേഷ്കുമാർ, ടി.ആർ. ഷിബു, അനൂപ് കടമ്പാട്ട്, കെ. സന്തോഷ്കുമാർ, പി. ഉഷാകുമാരി, സന്തോഷ് കരുനാഗപ്പള്ളി എന്നിവർ സംസാരിച്ചു. ഐശ്വര്യ ഗ്രാനൈറ്റ് ഖനനാനുമതി റദ്ദ് ചെയ്യണം -വെൽഫെയർ പാർട്ടി കൊല്ലം: കൊട്ടാരക്കര ഇളമാട് വില്ലേജിലെ വിവാദ ഭൂമിയിൽ നിയമങ്ങൾ ലംഘിച്ച് പ്രവർത്തിച്ചിരുന്ന ഐശ്വര്യ ഗ്രാനൈറ്റിന് വീണ്ടും പ്രവർത്താനനുമതി നൽകിയ കലക്ടറുടെ നടപടി റദ്ദുചെയ്യണമെന്ന് വെൽഫെയർ പാർട്ടി ജില്ല പ്രസിഡൻറ് സലീം മൂലയിൽ ആവശ്യപ്പെട്ടു. ഐശ്വര്യ ഗ്രാനൈറ്റി​െൻറ കൈവശം ഇളമാട് വില്ലേജിലെ ഭൂമി പ്ലാേൻറഷൻ ഭൂമിയാണെന്നും ഇത് സർക്കാർ തിരിച്ച് പിടിക്കണമെന്നുമുള്ള റിപ്പോർട്ട് നിലനിൽക്കെയാണ് ഖനനാനുമതി നൽകിയിരിക്കുന്നത്. സംഭവത്തിന് പിന്നിൽ സാമ്പത്തിക അഴിമതി നടന്നിട്ടുണ്ടെന്നും ഇത് വിജിലൻസ് അേന്വഷിക്കണമെന്നും സലീം മൂലയിൽ ആവശ്യപ്പെട്ടു. ഖനനാനുമതി റദ്ദ് ചെയ്തില്ലെങ്കിൽ സമരങ്ങൾക്ക് നേതൃത്വം നൽകുമെന്നും അദ്ദേഹം അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.