ജവഹർ ബാലഭവനിലെ അവധിക്കാല ക്ലാസുകൾ ഏപ്രിൽ നാലുമുതൽ

കൊല്ലം: ജവഹർ ബാലഭവനിലെ അവധിക്കാല ക്ലാസുകൾ ഏപ്രിൽ നാല് മുതൽ മേയ് 25 വരെ നടക്കുമെന്ന് ചെയർമാൻ കെ. ശ്രീവത്സൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ക്ലാസുകളുടെ ഉദ്ഘാടനം ഏഴിന് രാവിലെ 11ന് എം. മുകേഷ് എം.എൽ.എ നിർവഹിക്കും. ശാസ്‌ത്രീയ സംഗീതം, ലളിത സംഗീതം, വയലിൻ, മൃദംഗം, തബല, നൃത്തം, വീണ, ഗിറ്റാർ, കീബോർഡ്, ക്ലേ മോഡലിങ്, യോഗാസനം, ചിത്രരചന, സ്‌പോക്കൺ ഇംഗ്ലീഷ്, വ്യക്തിത്വ വികസനം, ക്രാഫ്‌റ്റ്, കഥാപ്രസംഗം, നാടകം തുടങ്ങിയ വിഷയങ്ങളിലാണ് പരിശീലനം. ആറു മുതൽ 16 വയസ്സുവരെയുള്ള കുട്ടികൾക്ക് പങ്കെടുക്കാം. ഫോൺ: 0474 -2744365, 2760646. ടി.എ. അൽഫോൻസ്, കെ.പി. സജിനാഥ്, ജയദേവി മോഹൻ, എസ്. നാസർ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.