സമരപ്രഖ്യാപന കൺവെൻഷൻ നാളെ

കൊല്ലം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ദേശീയപാത വികസനത്തി​െൻറ ഭാഗമായി കുടിയൊഴിപ്പിക്കപ്പെട്ട വ്യാപാരികളുടെ സമരപ്രഖ്യാപന കൺവെൻഷൻ ബുധനാഴ്ച വൈകീട്ട് മുന്നിന് ടി.എം. വർഗീസ് മെമ്മോറിയൽ ഹാളിൽ നടക്കുമെന്ന് പ്രസിഡൻറ് എസ്. ദേവരാജൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സമിതി സംസ്ഥാന ജനറൽ സെക്രട്ടറി രാജു അപ്‌സര ഉദ്ഘാടനം ചെയ്യും. 43 വർഷം മുമ്പ് ഏറ്റെടുത്ത ഭൂമി ഉപയോഗിച്ച് ദേശീയപാത വികസനം സാധ്യമാക്കുക, ഏറ്റെടുക്കുന്ന ഭൂമിക്ക് മാർക്കറ്റ് വില അനുസരിച്ച് നഷ്‌ടപരിഹാരം നൽകുക, ഏറ്റെടുത്ത ഭൂമി കഴിഞ്ഞ് ബാക്കിയുള്ള സ്ഥലത്ത് നിർമാണ പ്രവർത്തനങ്ങൾ അനുവദിക്കുക, കുടിയൊഴിപ്പിക്കുന്ന വ്യാപാരികളെ പുനരധിവസിപ്പിക്കുക, വ്യാപാര സ്ഥാപനങ്ങളിൽ ജോലിചെയ്‌തിരുന്ന തൊഴിലാളികൾക്ക് നഷ്‌ടപരിഹാരം നൽകുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരപ്രഖ്യാപനം നടത്തുന്നത്. ജില്ല ജനറൽ സെക്രട്ടറി ജി. ഗോപകുമാർ, ട്രഷറർ എസ്. കബീർ, ബി. രാജീവ്, ഡോ.കെ. രാമഭദ്രൻ, നേതാജി ബി. രാജേന്ദ്രൻ, എൻ. രാജീവ്, എസ്. രമേശ് കുമാർ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.