അജ്‌മീർ ഖാജാ ഗരീബ് നവാസ് ചാരിറ്റബിൾ ട്രസ്‌റ്റ് സാംസ്‌കാരിക സമ്മേളനം

കൊല്ലം: അജ്‌മീർ ഖാജാ ഗരീബ് നവാസ് ചാരിറ്റബിൾ ട്രസ്‌റ്റി​െൻറ ആഭിമുഖ്യത്തിൽ 15ാമത് സാംസ്‌കാരിക സമ്മേളനം, അജ്‌മീർ നേർച്ച, ബുർദാമജ്ലിസ്, സാധുപെൺകുട്ടികളുടെ വിവാഹം എന്നിവ 28, 29 തീയതികളിൽ നടക്കുമെന്ന് സെക്രട്ടറി ഫള്ലുദ്ദീൻ ഫൈസി വാർത്ത സമ്മേളനത്തിൽ അറിയിച്ചു. 28ന് വൈകീട്ട് നാലിന് നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ ഉദ്ഘാടനം ചെയ്യും. തുടർന്ന് വധൂവരന്മാർക്കുള്ള വിവാഹ സംഭാവന വിതരണം നടത്തും. 7.30 മുതൽ കേരളപുരം ദർസ് വിദ്യാർഥിയുടെ പ്രഭാഷണം ഉണ്ടാവും. 29ന് രാവിലെ ഏഴിന് അജ്‌മീർ മൗലിദ്, എട്ടിന് ബുർദ മജ്‌ലിസ്, 10ന് അജ്‌മീർ ഖാജാ അനുസ്‌മരണ പ്രഭാഷണം, തുടർന്ന്, വിവാഹ കർമങ്ങൾ, ചെമ്പിലങ്ങാട് ഉസ്‌താദി​െൻറ നേതൃത്വത്തിൽ ദുആ സമ്മേളനം എന്നിവയും നടക്കും. വൈസ് ചെയർമാൻ ജിനുറാഫി, എം. അബൂബക്കർ കേരളപുരം, ഹംസ ചാലുവിള, എ. ജലാലുദ്ദീൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.