സർക്കാർ ഭൂമിയാണെന്ന് ഉറപ്പായാൽ പ്രവർത്തനങ്ങൾ നിർത്തിവെപ്പിക്കും

വെളിയം: മലപ്പത്തൂരിലേത് സർക്കാർ ഭൂമിയാണെങ്കിൽ നിലവിലെ കെട്ടിടങ്ങളിലെ സ്ഥാപനങ്ങളുടെ പ്രവർത്തനം നിർത്തിവെച്ച് സ്ഥലം ഏറ്റെടുക്കുമെന്ന് വെളിയം പഞ്ചായത്ത് പ്രസിഡൻറ് ഷൈലാ സലിം ലാൽ. വിജിലൻസ് പുറത്തുവിട്ടത് ക്വിക് വെരിഫിക്കേഷൻ റിപ്പോർട്ടാണ്. അത് പൂർണമായും വിശ്വാസത്തിലെടുക്കുന്നില്ല. വിജിലൻസി​െൻറ അന്തിമ റിപ്പോർട്ട് വന്നതിനുശേഷമേ നിയമപരമായി പഞ്ചായത്ത് നീങ്ങുകയുള്ളൂ. സർക്കാർ ഭൂമിയാണെങ്കിൽ തിരിച്ചുപിടിച്ച് ഇവിടെ മെഡിക്കൽ കോളജ് കൊണ്ടുവരുമെന്നും അവർ പറഞ്ഞു. തിങ്കളാഴ്ച 'മാധ്യമം' ലൈവ് പ്രസിദ്ധീകരിച്ച വാർത്തകളോട് പ്രതികരിക്കുകയായിരുന്നു അവർ. മാലയിൽ മലപ്പത്തൂരിലെ ഭൂമി തട്ടിപ്പ് സി.പി.എം ഭരിക്കുന്ന വെളിയം പഞ്ചായത്ത് ഭരണസമിതിയെയും സി.പി.ഐയുടെ റവന്യൂ വകുപ്പിനെയും പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. വിജിലൻസ് കണ്ടെത്തിയ 144 ഏക്കർ സർക്കാർ ഭൂമിയുടെ ഉടമകളായ നന്ദാവനം എസ്റ്റേറ്റ് അധികൃതർ വീണ്ടും വ്യാജപ്രമാണം ചമച്ച് അവശേഷിക്കുന്ന ഭൂമി കൂടി മറിച്ചുവിറ്റ് കോടികൾ സമ്പാദിക്കാനുള്ള ശ്രമത്തിലാണ്. ഇതിനെതിരെ വെളിയം പഞ്ചായത്തിലെ സി.പി.എം ഭരിക്കുന്ന ഭരണാധികാരികൾ ഒരു നടപടിയും എടുക്കുന്നില്ല. ഇപ്പോഴത്തെ വിജലിൻസ് റിപ്പോർട്ട് അവിശ്വസനീയമാണെന്നും പൂർണമായ വിവരങ്ങൾ അന്വേഷിച്ച് കണ്ടെത്തിയാൽ മാത്രമേ ഇടപെടുകയുള്ളൂവെന്ന തീരുമാനത്തിലാണ് സി.പി.എം. മുൻ പഞ്ചായത്ത് പ്രസിഡൻറും ഓടനാവട്ടം വില്ലേജ് ഓഫിസറും കുറ്റക്കാരാണെന്ന വിജിലൻസ് കണ്ടെത്തൽ ഇടതുപക്ഷത്തെ വെട്ടിലാക്കിയിരിക്കുകയാണ്. മാലയിൽ മലപ്പത്തൂരിലെ ഭൂമി തട്ടിപ്പ് സംബന്ധിച്ച് 'മാധ്യമം' ൈലവ് പുറത്തുവന്നതോടെ ഭൂമി സർക്കാർ തരിച്ചുപിടിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ് നാട്ടുകാർ. വിവാദമായ ഭൂമിയിൽ പണിത ക്രഷർ യൂനിറ്റി​െൻറയും കോളജി​െൻറയും പ്രവർത്തനം നിർത്തിെവച്ച് സ്ഥലം തിരിച്ചുപിടിക്കാനുള്ള നടപടി റവന്യൂ അധികൃതർ കൈക്കൊള്ളണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. സബ് രജിസ്ട്രാർ ഓഫിസിലെ തീപിടിത്തം അന്വേഷിക്കണം - എം.എൽ.എ വെളിയം: 2009ൽ കൊട്ടാരക്കര സബ് രജിസ്ട്രാർ ഓഫിസ് കത്തിയത് അന്വേഷിക്കണമെന്ന് ഐഷാ പോറ്റി എം.എൽ.എ. വെളിയം പഞ്ചായത്തിലെ മാലയിൽ മലപ്പത്തൂരിലെ സർക്കാർ ഭൂമി വ്യാജപ്രമാണം ചമച്ച് തട്ടിപ്പ് നടത്തിയതി​െൻറ രേഖകൾ സബ് രജിസ്ട്രാർ ഓഫിസിൽ കത്തിയതിൽ ദുരൂഹതയുണ്ടെങ്കിൽ തീർച്ചയായും അന്വേഷിക്കേണ്ടതാണ്. തെറ്റ് ചെയ്ത ഒരു ഉദ്യോഗസ്ഥരെയും സംരക്ഷിക്കേണ്ട കാര്യമില്ലെന്നും അവർ പറഞ്ഞു. 40വർഷം സർക്കാർ ഭൂമി കൈയേറി കൃഷിചെയ്തിട്ടുള്ളവർക്ക് ഇളവ് നൽകാൻ നിയമമുണ്ടെന്നും വ്യാജപ്രമാണം വാങ്ങി ഇപ്പോൾ സർക്കാർ ഭൂമിയിൽ കെട്ടിടം പണിതവർ നിരപരാധികളാണെന്ന് അവർ മാധ്യമത്തോട് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.