'കരടിക്ക്​ മനുഷ്യ​െൻറ മുഖംമൂടി വെച്ചാൽ കരടിയല്ലാതാകുമോ?'

തിരുവനന്തപുരം: ഉദാരീകരണത്തെ ന്യായീകരിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് ജി. സുധാകര​െൻറ മറുപടി. ലോകത്തെ എല്ലാ രാജ്യങ്ങളും ഉദാരനയങ്ങൾ സ്വീകരിച്ചിട്ടുെണ്ടന്നും മനുഷ്യപക്ഷത്തുനിന്നുള്ള ഉദാരീകരണമാണ് കോൺഗ്രസിേൻറതെന്നുമായിരുന്നു ധനാഭ്യർഥന ചർച്ചയിൽ ഇടപെട്ട് ചെന്നിത്തല പറഞ്ഞത്. കോൺഗ്രസി​െൻറയും ബി.െജ.പിയുടെയും സാമ്പത്തിക നയങ്ങൾ ഒന്നാണെന്ന ധനമന്ത്രിയുടെ പരാമർശത്തിനായിരുന്നു ചെന്നിത്തലയുടെ ഇടപെടൽ. എന്നാൽ, കരടിക്ക് മനുഷ്യ​െൻറ മുഖംമൂടി വെച്ചുകൊടുത്താൽ കരടിയല്ലാതാകുമോ എന്നായിരുന്നു ജി. സുധാകര​െൻറ ചോദ്യം. സുധാകരേൻറത് നല്ല സ്റ്റൈലൻ പോയൻറാണെന്ന് െഎസക്കും പിന്തുണച്ചു. എന്നാൽ, ഇക്കാര്യത്തിലെങ്കിലും െഎസക്കും സുധാകരനും േയാജിച്ചതിൽ സന്തോഷമുണ്ടെന്ന ചെന്നിത്തലയുടെ കമൻറ് സഭയിൽ ചിരി പടർത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.