പട്ടികജാതി വിദ്യാർഥികൾക്ക്​ ലാപ്​ടോപ്​​ വിതരണം

തിരുവനന്തപുരം: പട്ടികജാതി വിദ്യാർഥികൾക്ക് ലാപ്ടോപ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നിലവിലുള്ള മാർഗരേഖ പ്രകാരം അർഹരായ എല്ലാപേർക്കും ആനുകൂല്യം ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് മടവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഗിരിജാ ബാലചന്ദ്രൻ അറിയിച്ചു. പഞ്ചായത്ത് ഭരണ സമിതിയെ അപകീർത്തിപ്പെടുത്തുന്നതിനുള്ള ബോധപൂർവ ശ്രമത്തിനെതിരെ കമ്മിറ്റി പ്രതിേഷധം രേഖപ്പെടുത്തി. നിലവിലുള്ള സർക്കാർ മാർഗനിർദേശ പ്രകാരം ജനറൽ നഴ്സിങ്ങിന് പഠിക്കുന്ന കുട്ടിക്ക് ആനുകൂല്യം നൽകുന്നതിന് കഴിയില്ല. പഞ്ചായത്ത് സെക്രട്ടറിയും വി.ഇ.ഒയും പഞ്ചായത്ത് ഭരണസമിതിയുടെ നിർദേശ പ്രകാരമാണ് പ്രവർത്തിക്കുന്നതെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും പ്രസിഡൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.