ബീഡിത്തൊഴിലാളികൾക്ക്​ പുതിയ തൊഴിൽസംരംഭങ്ങൾക്ക്​ 20 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ ബീഡി, ചുരുട്ട് തൊഴിലാളികൾക്ക് പുതിയ മേഖലകളിൽ തൊഴിലവസരം നൽകുന്നതിന് വിവിധ പദ്ധതികൾ നടപ്പാക്കാൻ 20 കോടി അനുവദിച്ചു. കേരള ബീഡി- ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയാണ് പദ്ധതി നടപ്പാക്കുക. ബീഡി വ്യവസായമേഖല നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്താണ് ഇതരതൊഴിൽസംരംഭങ്ങൾ വഴി പുതിയ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാനുള്ള പദ്ധതിക്ക് ക്ഷേമനിധി ബോർഡ് രൂപംനൽകിയത്. ബോർഡ് സമർപ്പിച്ച പദ്ധതിയുടെ അടിസ്ഥാനത്തിൽ പണം അനുവദിച്ച് തൊഴിലും നൈപുണ്യവും വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. തൊഴിലാളികളുടെ മക്കൾക്കുള്ള വിവിധ ആനുകൂല്യങ്ങൾക്കും പദ്ധതിയിൽ തുക വകയിരുത്തിയിട്ടുണ്ട്. ബീഡി വ്യവസായരംഗത്തെ പ്രതിസന്ധി സംബന്ധിച്ച് തൊഴിലും നൈപുണ്യവും മന്ത്രി ടി പി രാമകൃഷ്ണൻ തൊഴിലാളി സംഘടനകളും മറ്റുമായി നേരത്തേ ചർച്ചകൾ നടത്തിയിരുന്നു. പദ്ധതിപ്രകാരമുള്ള ചെറുകിട വ്യവസായസംരംഭങ്ങൾ നാനോ യൂനിറ്റുകളായി രജിസ്റ്റർ ചെയ്യാൻ കഴിയുമെന്ന് ബീഡി -ചുരുട്ട് തൊഴിലാളി ക്ഷേമനിധിബോർഡ് അറിയിച്ചു. അപേക്ഷകളുടെ അടിസ്ഥാനത്തിൽ ബോർഡാണ് ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുക. 2035 തൊഴിലാളികൾക്കാണ് ധനസഹായം ലഭിക്കുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.