വിജയവിദ്യാലയ പ്രഖ്യാപനം നടത്തി

പത്തനാപുരം: സ​െൻറ് സ്റ്റീഫന്‍സ് ഹൈസ്കൂളില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തി​െൻറ ഭാഗമായി നടപ്പാക്കിയ മലയാളത്തിളക്കം പദ്ധതി പൂര്‍ണലക്ഷ്യത്തിലെത്തിയതോടനുബന്ധിച്ച് വിജയവിദ്യാലയ പ്രഖ്യാപനം നടന്നു. മാതൃഭാഷയില്‍ തെറ്റില്ലാതെ സ്വതന്ത്ര രചനക്കും, വായനക്കും കുട്ടികളെ പ്രാപ്തരാക്കുന്ന പദ്ധതിയാണ് മലയാളത്തിളക്കം. സമ്മേളനം ജില്ല പഞ്ചായത്ത് അംഗം എസ്. വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ഡി.ഡി.ഇ കെ.എസ്. ശ്രീകല, ഡി.ഇ.ഒ വിജയമ്മ, അലക്സ് ഡാനിയേല്‍, ജെ.എല്‍. നസീര്‍, സിനി.കെ. ഉമ്മന്‍, എച്ച്. ജയചന്ദ്രന്‍, സാംജി, ബിനു ഡാനിയേല്‍, രഞ്ചു പി. മാത്യു എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.