'കുഞ്ഞാലിമരയ്ക്കാരുടെ പോരാട്ടം ഒന്നാം സ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണം'

പരവൂർ: വിദേശാധിപത്യത്തിൽനിന്ന് രാജ്യെത്ത മോചിപ്പിക്കാൻ രക്തസാക്ഷിത്വം വരിച്ച കുഞ്ഞാലിമരയ്ക്കാരുടെ പോരാട്ടം ഒന്നാം സ്വാതന്ത്ര്യ സമരമായി പ്രഖ്യാപിക്കണമെന്ന് പ്രഭാകരൻ ഫൗണ്ടേഷൻ സംസ്ഥാനസമിതി ആവശ്യപ്പെട്ടു. ചരിത്രത്തെ വളച്ചൊടിച്ച ചരിത്രകാരന്മാർ കുഞ്ഞാലിമരയ്ക്കാരുടെ പോരാട്ടങ്ങളെ തമസ്കരിക്കുകയാണ്. കുഞ്ഞാലിമരയ്ക്കാരുടെ 418-ാമത് ജന്മദിനത്തി​െൻറ ഭാഗമായി ചേർന്ന അനുസ്മരണസമ്മേളനം ഫൗണ്ടേഷൻ സംസ്ഥാന സെക്രട്ടറി എസ്. ഫിറോസ്ഖാൻ ഉദ്ഘാടനം ചെയ്തു. ചെയർമാൻ വക്കം പി. മനോജ് അധ്യക്ഷത വഹിച്ചു. ഡോ. അശോക് ശങ്കർ, സന്തോഷ് പുനയ്ക്കൽ, റാഫി, മീനമ്പലം സുധീർ എന്നിവർ സംസാരിച്ചു. യുവതിയെയും പിതാവിനെയും ബൈക്കിലെത്തിയ സംഘം ആക്രമിച്ചു പരവൂർ: യുവതിയെ വാഹനമിടിച്ചുവീഴ്ത്തിയ ശേഷം ആക്രമിക്കാൻ ശ്രമിച്ചവർ രക്ഷിക്കാനെത്തിയ അഭിഭാഷകനായ പിതാവിനെയും മർദിച്ചു. പരവൂർ കുറുമണ്ടൽ തിരുവോണത്തിൽ ശ്രീധരൻ നായർക്കും മകൾ അഞ്ജു ശ്രീധരനും നേരെയാണ് ഒരുസംഘം യുവാക്കൾ ആക്രമണം നടത്തിയത്. അഞ്ജു സ്കൂട്ടറിൽ വീട്ടിലേക്കുവരവെ എതിരെ ബൈക്കുകളിൽ വന്ന സംഘം വീടിനുമുന്നിൽ െവച്ച് ഇടിച്ചുവീഴ്ത്തുകയായിരുന്നു. മകളെ ആക്രമിക്കുന്നത് കണ്ട് മുറ്റത്തുനിൽക്കുകയായിരുന്ന ശ്രീധരൻ നായർ ഓടിയെത്തി. റോഡിൽ വീണുകിടന്ന അഞ്ജുവിനെ എടുക്കാൻ ശ്രമിക്കവെ അക്രമികൾ സംഘം ചേർന്ന് ക്രൂരമായി മർദിച്ചശേഷം ഓടയിലേക്ക് വലിച്ചെറിഞ്ഞു. സാരമായി പരിക്കേറ്റ ശ്രീധരൻ നായരെ പാരിപ്പള്ളി മെഡിക്കൽ കോളജിലും തുടർന്ന് തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരവൂർ പൊലീസ് കേസെടുത്തു. പീഡനശ്രമത്തിന് രണ്ടുപേർ പിടിയിൽ പാരിപ്പള്ളി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ തന്ത്രപൂർവം കുടുക്കി പീഡിപ്പിക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ. നെടുങ്ങോലം സ്വദേശിയായ ഹരികൃഷ്ണനും (20) കൂട്ടാളിയായ കൗമാരക്കാരനുമാണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് ഇവരെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.