പെൻഷൻകാരുടെ കുടിശ്ശിക ക്ഷാമബത്ത നൽകണം

തിരുവനന്തപുരം: രണ്ട് തവണയായി കേന്ദ്രം പ്രഖ്യാപിച്ച മൂന്ന് ശതമാനം ക്ഷാമബത്ത സർവിസ് പെൻഷൻകാർക്കും അനുവദിക്കണമെന്ന് മെഡിക്കൽ എജുക്കേഷൻ റിട്ട. എംപ്ലോയീസ് വെൽഫെയർ സമിതിയുടെ നാലാമത് വാർഷിക സമ്മേളനം സർക്കാറിനോടാവശ്യപ്പെട്ടു. പ്രസിഡൻറ് കെ. ഗോപിനാഥൻ നായർ അധ്യക്ഷത വഹിച്ചു. ഡോ. എം.കെ. അജയകുമാർ (സ് പെഷൽ ഒാഫിസർ) ഡയറക്ടറേറ്റ് ഒാഫ് മെഡിക്കൽ എജുക്കേഷൻ ഉദ്ഘാടനം ചെയ്തു. ഡോ. ജോളി മേരി വർഗീസ് ജെ.ഡി.എം.ഇ, ഡോ.എം. സബൂറാബീഗം വൈസ് പ്രിൻസിപ്പൽ മെഡിക്കൽ കോളജ് തിരുവനന്തപുരം മുതിർന്ന അംഗങ്ങളെ ആദരിച്ചു. ജനറൽ സെക്രട്ടറി പി. മുരളീമോഹൻ സ്വാഗതവുംഎം.എസ്. ജയപ്രകാശ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.