കൊട്ടാരക്കര മാർത്തോമാ ഗേൾസ് ഹൈ സ്കൂൾ ഹൈടെക്​ ആകുന്നു

കൊട്ടാരക്കര: മാർത്തോമാ ഗേൾസ് ഹൈസ്കൂൾ ഹൈടെക് ആകുന്നു. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങ് ഐഷാ പോറ്റി എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തി​െൻറ ഭാഗമായി ഭൗതിക സാഹചര്യ വികസനവും അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ ഹൈ ടെക് ആേകണ്ടതും കാലത്തി​െൻറ അനിവാര്യതയാണെന്ന് എം.എൽ.എ പറഞ്ഞു. പി.ടി.എ പ്രസിഡൻറ് ആർ. ജോമോൻ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ പി. ബാബുകുട്ടി, റവ. മാത്യു ബേബി, കൗൺസിലർ ജ്യോതി മറിയം ജോൺ, സെനു തോമസ്, ജോൺ. കെ. മാത്യു, ലിസി ബേബി, സാബു. ഡി. കുമാരി, ഗിഫ്റ്റി ജോസ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.