സായി എൽ.എൻ.സി.പി.ഇയുടെ കായിക പരിശീലനം രണ്ട് മുതൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഏറ്റവും മികച്ച കായിക സൗകര്യങ്ങൾ കുട്ടികൾക്ക് ഉപയോഗിക്കാനുള്ള അവസരവുമായി അവധിക്കാല ക്യാമ്പിന് കാര്യവട്ടം സായി എൽ.എൻ.സി.പി.ഇ ഒരുങ്ങുന്നു. ഏപ്രിൽ രണ്ടിനാണ് ക്ലാസുകൾ ആരംഭിക്കുന്നത്. അത്ലറ്റിക്സ്, ബാസ്കറ്റ്ബാൾ, ബോക്സിങ്, സൈക്ലിങ്, ക്രിക്കറ്റ്, ഫുട്ബാൾ, ജിംനാസ്റ്റിക്സ്, ഹാൻഡ്ബാൾ, കബഡി, ഖോ-ഖോ, ലോൺ ടെന്നിസ്, സ്വിമ്മിങ്, ൈതക്വാൻഡോ, വോളിബാൾ, ഹെൽത്ത് ആൻഡ് ഫിറ്റ്നസ് എന്നിങ്ങനെ 15 ഇനങ്ങളിലാണ് രണ്ടുമാസം നീളുന്ന ക്യാമ്പിൽ പരിശീലനം നൽകുന്നത്. സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ പരിശീലകരാണ് കുട്ടികൾക്ക് ക്ലാസുകൾ എടുക്കുന്നത്. കുട്ടികളോടൊപ്പം വരുന്ന രക്ഷാകർത്താക്കൾക്കും ഇവിടെയുള്ള സജ്ജീകരണങ്ങൾ ഉപയോഗിക്കാൻ സൗകര്യം ഒരുക്കിയിട്ടുണ്ട്. സ്വിമ്മിങ് ഒഴികെയുള്ള ഇനങ്ങളുടെ പരിശീലന സമയം രാവിലെ 6.30 മുതൽ എട്ട് വരെയും വൈകീട്ട് 4.30 മുതൽ ഏഴ് വരെയും ആയിരിക്കും. സ്വിമ്മിങ്ങി​െൻറ പരിശീലനം രാവിലെ ആറ് മുതൽ ഒമ്പത് വരെയും വൈകീട്ട് നാല് മുതൽ ഏഴ് വരെയും ഓരോ മണിക്കൂർ വീതമുള്ള മൂന്ന് സെക്ഷനുകളായി നടക്കും. അപേക്ഷ ഫോറം സായി എൽ.എൻ.സി.പി.ഇ ഒന്നും രണ്ടും ഗേറ്റുകളിലുള്ള സെക്യൂരിറ്റി ഓഫിസിൽനിന്ന് ലഭ്യമാണ്. പരിശീലന ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ഏപ്രിൽ രണ്ടിന് രാവിലെ ഏഴ് മുതൽ ആരംഭിക്കും. ഫോൺ: 0471 2415401, 9947570342, 9562452451, 9496781234.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.