സാമ്പത്തിക തിരിമറി: ജല അതോറിറ്റി ജൂനിയർ സൂപ്രണ്ടിനെതിരെ കേസ്​

തിരുവനന്തപുരം: ജല അതോറിറ്റിയിൽ സാമ്പത്തിക തിരിമറി നടത്തിയ ജൂനിയർ സൂപ്രണ്ടിനെതിരെ പൊലീസ് കേസെടുത്തു. വെള്ളയമ്പലം ഒാഫിസിലെ അനിതകുമാരിക്കെതിരെയാണ് മ്യൂസിയം പൊലീസ് കേസെടുത്തത്. 2016 മുതൽ ബില്ലിൽ കൃത്രിമം നടത്തി അഞ്ച് ലക്ഷത്തോളം രൂപ തിരിമറി നടത്തിയെന്ന് ജലഅതോറിറ്റിയുടെ വിജിലൻസ് വിഭാഗം കണ്ടെത്തിയതിനെ തുടർന്ന് നൽകിയ പരാതിയിലാണ് കേസ്. അനിതകുമാരി സസ്പെൻഷനിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.